Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശർക്കര കഴിച്ചാൽ എന്തുണ്ട് ഗുണങ്ങൾ?

jaggery

ശർക്കര അല്ലങ്കിൽ ജാഗരി പണ്ടുമുതലേ ലോകമെമ്പാടുമുള്ളവർ ഭക്ഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. യഥാർഥത്തിൽ അടുക്കളയിലെ ഈ മധുരം നമ്മുടെ ആരോഗ്യത്തിനു പല തരത്തിൽ സഹായകരമാണ്.

   

∙ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക്

ദിവസം ഓരോ കഷണം ശർക്കര നമ്മുടെ മെനുവിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് അത്ഭുദകരമായ വ്യത്യാസം ഉണ്ടാകും. ശർക്കരയിലടങ്ങിയിരിക്കുന്ന ചികിത്സാ സഹായകമായ ഘടകങ്ങൾ ശരീരത്തിലെ വിഷാംശത്തെ തടയാൻ സഹായിക്കുന്നു. അതുകൊണ്ട് ശർക്കര ഒരു ക്ലെൻസിങ് ഏജന്റാണെന്നു പറയാം. ശർക്കര വളരെപ്പെട്ടെന്ന് ശ്വാസകോശനളികകൾ, ശ്വാസകോശം, ഈസോഫാഗസ്, വയറ്, ആമാശയം എന്നിവയെ വൃത്തിയാക്കുന്നു. ശർക്കര പതിവായി ഒരു നിശ്ചിത അളവിൽ കഴിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ തടയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

∙ മലബന്ധത്തിൽ നിന്നു മോചനം

ധാരളം നാരുകൾ ശർക്കരയിൽ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധമുണ്ടാകാതെ സഹായിക്കുന്നു. ആരോഗ്യത്തിനു ഹാനികരമായ പദാർഥങ്ങൾ ശരീരത്തിലെത്തുന്നത് പ്രതിരോധിക്കുകയും ചെയ്യും.

∙ ദഹനത്തെ സഹായിക്കുന്നു 

നല്ലൊരു സദ്യക്കു ശേഷമോ മാംസഭക്ഷണത്തിനു ശേഷമോ ശർക്കര കഴിക്കുന്നത് ദഹനത്തിന്റെ വേഗത വർധിപ്പിക്കുന്നു. ദഹനരസങ്ങളെ ത്വരിതപ്പെടുത്തി വയറിലുള്ള അസെറ്റിക് ആസിഡിന്റെ പ്രവർത്തനത്തിന്റെ നിരക്ക് കൂട്ടുന്നു. കൂടാതെ ദഹനപ്രശ്നങ്ങളെ ശർക്കര ഇല്ലാതാക്കുന്നു.

∙ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ശർക്കര സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലൻസു ചെയ്യുന്നതോടൊപ്പം  മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന മറ്റു ധാതുക്കൾ ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

∙ രോഗങ്ങളിൽ നിന്നു സംരക്ഷിക്കുന്നു

ശർക്കര ആന്റി ഓക്സിഡൻസിന്റെ ഒരു കലവറയാണ്. ഇതിൽ പ്രധാനം സെലീനിയം ആണ്. ഇത് ശരീരത്തിലെ മൂലധാതുക്കളുടെ തെറ്റായ പ്രവർത്തനത്തെ തടയുന്നു. ശർക്കര കഴിക്കുന്നത് പലതരം അസുഖങ്ങളെ തടയുന്നു. കൂടാതെ വാർധക്യ ലക്ഷണങ്ങളെ അകറ്റി യൗവനത്തെ നിലനിർത്തുന്നു. മുഖക്കുരു, കറുത്ത പാടുകൾ  എന്നിവ തടയുന്നതിനും ശർക്കര സഹായിക്കുന്നു.

Read More : Healthy Food