ആവിയില്‍ പുഴുങ്ങിയ മെഴുക്കുപുരട്ടി

മെഴുക്കുപുരട്ടിയില്‍ ചേര്‍ക്കുന്ന ഘടകങ്ങളെ ആശ്രയിച്ച് മെഴുക്കുപുരട്ടിയുടെ ഗുണവും വ്യത്യാസപ്പെട്ടിരിക്കും. അധികം എരിവും എണ്ണയുമില്ലാതെ പാചകം ചെയ്യുന്ന മെഴുക്കുപുരട്ടികള്‍ ആരോഗ്യകരമാണ്. മെഴുക്കുപുരട്ടിക്കായി പച്ചക്കറികള്‍ അരിഞ്ഞശേഷം കഴുകരുത്. ഇതു പോഷകനഷ്ടത്തിനിടയാക്കാം.

പച്ചക്കറികള്‍ ആവിയില്‍ പുഴുങ്ങിയശേഷം ഒരു സ്പൂണ്‍ എണ്ണയില്‍ വഴറ്റിയെടുത്താല്‍ കറിയില്‍ എണ്ണയധികമാവില്ല, ഒരുപാടു വേവുന്നതു കൊണ്ടുള്ള പോഷകനഷ്ടം കുറയും. തന്നെയുമല്ല, പച്ചനിറം നഷ്ടമാവാതെയുമിരിക്കും. മഞ്ഞള്‍, ഉള്ളി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്‍ക്കുന്നത് മെഴുക്കുപുരട്ടിയെ പോഷകസമ്പുഷ്ടമാക്കും.

ദോഷമുണ്ടോ: മെഴുക്കുപുരട്ടി പാചകം ചെയ്യുമ്പോള്‍ വെള്ളം ചേര്‍ക്കാതെ എണ്ണയില്‍ വഴറ്റി വേവിച്ചെടുക്കുന്നത് കൂടുതല്‍ രുചികരമായേക്കാം. പക്ഷേ, ഇത് ആരോഗ്യത്തിനു നന്നല്ല. വറ്റല്‍ മുളക് ഒരുപാട് ഉപയോഗിക്കുന്നതും കുറയ്ക്കണം. പച്ചമുളകാണ് ഗുണകരം. അതും മിതമായി മതി.

ഷെറിന്‍ മാത്യൂസ്, കോട്ടയം