അമ്മയുടെ പ്രായവും ഡ്യൂഡേറ്റും തമ്മില്‍ 

ഗര്‍ഭകാലം ആരംഭിക്കുമ്പോള്‍ തന്നെ എല്ലാവർക്കും അറിയേണ്ടത് ഡ്യൂ ഡേറ്റ് എന്നാണെന്നാ. ഡ്യൂ ഡേറ്റ് അല്ലെങ്കില്‍ പ്രസവത്തീയതി ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണ്. അമ്മയ്ക്ക് അവസാന ആര്‍ത്തവം ആയനാള്‍ കണക്കുകൂട്ടി കുഞ്ഞിന്റെ ജനനത്തീയതി ഏകദേശം കണക്കുകൂട്ടും. 

കണക്കാക്കിയ തിയതി കഴിഞ്ഞ് അധികം വൈകാതെ പ്രസവം നടന്നില്ലെങ്കില്‍ കൃത്രിമമായി വേദന വരുത്തി പ്രസവം നടത്തുകയോ സിസേറിയന്‍ നടത്തുകയോ ചെയ്യുകയാണ് ഇപ്പോള്‍ പതിവ്.

 എന്നാല്‍ പലരും ഡ്യൂഡേറ്റിനു മുന്‍പുള്ള ഈ പ്രസവത്തെ തെറ്റായിട്ടാണ് കാണുന്നത്. ഡ്യൂ ഡേറ്റ് കഴിഞ്ഞുള്ള പ്രസവത്തെക്കാള്‍ സുരക്ഷിതം അതിനു മുന്‍പുള്ള പ്രസവം തന്നെയെന്നു പഠനങ്ങള്‍ പറയുന്നു. 

ഡോക്ടര്‍ കുറിച്ചു നല്‍കുന്ന പ്രസവത്തീയതി കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച അമ്മയ്ക്കും കുഞ്ഞിനും  ആരോഗ്യപരമായി പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ വേദന വരും വരെ കാത്തിരിക്കുന്നത് നല്ലതല്ലെന്ന് ഈ പഠനം പറയുന്നു. പ്രത്യേകിച്ചു 35 വയസ്സ് കഴിഞ്ഞ അമ്മമാര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്‌ ട്രോപിക്കല്‍ മെഡിസിന്റെ പഠനത്തിലും ഇത് ശരിവയ്ക്കുന്നുണ്ട്. 

42 ആഴ്ചയാണ് ശരിക്കുള്ള ഗര്‍ഭകാലം എന്നാല്‍ മിക്കപ്പോഴും 40 ആഴ്ച പൂര്‍ത്തിയാകുന്നതോടെ കുഞ്ഞിനെ പുറത്തെടുക്കുകയാണ്‌ പതിവ്. 35 വയസ്സിനു മേല്‍ പ്രായമുള്ള അമ്മമാരുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനു ഇതുതന്നെയാണ് നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു. ഇന്‍ഡ്യൂസിഡ് ഡെലിവറിയ്ക്ക് മറ്റു ദോഷവശങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ ഇത് ശരിയായ നടപടിയാണെന്നും പഠനങ്ങള്‍ പറയുന്നു.

Read More : Ladies Corner