സമ്മർദം ഒഴിവാക്കാൻ മനഃശാസ്ത്രജ്ഞർ നൽകുന്ന 5 നിർദേശങ്ങൾ

ജോലി ചെയ്തു പണം സമ്പാദിച്ചിട്ടും സ്വന്തം സ്വപ്നങ്ങളൊക്കെ കുഴിച്ചുമൂടി ജീവിക്കുന്നവരാണ് പല സ്ത്രീകളും. ഇത് പിന്നീട് സ്ത്രീകളിൽ കടുത്ത വിഷാദത്തിനും നിരാശയ്ക്കും മാനസിക സമ്മർദത്തിനും കാരണമാകുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതൊഴിവാക്കാൻ ജോലിക്കാരായ സ്ത്രീകൾക്ക് മനഃശാസ്ത്രജ്ഞന്മാർ ചില ഉപദേശങ്ങൾ നൽകുന്നുണ്ട്. ‌

∙സമ്പാദിക്കുന്ന പണം തീർച്ചയായും നിങ്ങളുടെ കുടുംബത്തിനു മുഴുവൻ അവകാശപ്പെട്ടതാണ്. പക്ഷേ നിങ്ങൾക്കു കൂടി വേണ്ടിയാണ് സമ്പാദിക്കുന്നതെന്ന ബോധ്യം ഉണ്ടാക്കുക

∙എല്ലാ മാസത്തെയും ശമ്പളത്തിൽ ഒരു നിശ്ചിത വിഹിതം നിങ്ങളുടെ സ്വപ്നങ്ങൾക്കായി മാറ്റിവയ്ക്കുക. ഡ്രീം ഫണ്ട് എന്ന പേരിൽ ഒരു ചെറിയ തുക എല്ലാ മാസവും നീക്കിവയ്ക്കുക. പല മാസങ്ങളുടെ ഡ്രീം ഫണ്ട് ചേർത്ത് നിങ്ങളാഗ്രഹിക്കുന്ന ഒരു സ്വപ്നം നടപ്പിലാക്കാൻ കഴിയും.

∙യാത്രകൾക്കായി ഒരു ചെറിയ തുക ട്രാവൽ ഫണ്ട് എന്ന പേരിൽ മാറ്റിവയ്ക്കുക. എല്ലാ മാസവും യാത്ര പോകാൻ വേണ്ടിയല്ല, മറിച്ച് ഈ ഫണ്ടിൽ ആവശ്യത്തിനു പണമായി കഴിയുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു വിദേശയാത്രയോ മറ്റോ പോകാൻ സാധിക്കും.

∙ചാരിറ്റി  ഫണ്ട് എന്ന പേരിൽ ഒരു ചെറിയ തുക സാമൂഹ്യസേവനത്തിനായി മാറ്റിവയ്ക്കൂ. വിശേഷദിവസങ്ങളിലോ പിറന്നാളിനോ മറ്റോ അനാഥാലയങ്ങൾ സന്ദർശിച്ച് അവിടെയുള്ള കുട്ടികൾക്ക് മധുരപലഹാരമോ കളിപ്പാട്ടമോ കുട്ടിയുടുപ്പോ മറ്റോ വാങ്ങാൻ ഇത് ഉപകരിക്കും. ഇത്തരം സാമൂഹ്യ ഇടപെടലുകൾ നിങ്ങൾക്കു നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും. 

∙ഫണ്ടുകൾ ഉണ്ടാക്കുന്നതുകൊണ്ട് ഇവ മറ്റെന്തെങ്കിലും അത്യാവശ്യങ്ങൾ വന്നാൽ കുടുംബത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയ്യാം. മറ്റുള്ളവർക്കു മുന്നിൽ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് ഉപകരിക്കും. 

Read More : Health Magazine