Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണിയായിരിക്കേ മാനസിക പ്രയാസം നേരിട്ടാൽ?

pregnancy

എന്റെ ഭാര്യയുടെ ആദ്യത്തെ പ്രസവത്തിനുശേഷം ചില മാനസിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായി. പേടി ആയിരുന്നു പ്രധാന ലക്ഷണം. എന്തോ കണ്ടു പേടിച്ചതാണ് എന്ന വിശ്വാ സത്തിൽ ചില ചരടു കെട്ടലും പൂജകളും ഒക്കെ നടത്തി നോക്കി. അവസാനം ഒരു സൈക്യാട്രിസ്റ്റിനെ കണ്ടു.  മരുന്നു കൾ ഒക്കെ കഴിച്ചതിനുശേഷമാണ് എല്ലാം ശരിയായത്. മൂത്ത കുട്ടിക്ക് ഇപ്പോൾ മൂന്നു വയസ്സായി. അവൾ രണ്ടാമതും ഗർഭി ണിയാണ്. നേരത്തേ കഴിച്ച മരുന്നുകൾ ഇപ്പോഴും കഴിക്കുന്നുണ്ട്–ചികിത്സിച്ച ഡോക്ടർ സ്ഥലം മാറിപ്പോയതിനാൽ ഡോക്ടറെ പിന്നീടു കാണാൻ കഴിഞ്ഞിട്ടില്ല. മരുന്നു നിർത്തിയാൽ അസുഖം വീണ്ടും വരുമോ എന്ന പേടിയാണ് അവൾക്ക്. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ മരുന്നിന്റെ കാര്യം പറ‍ഞ്ഞു. മരുന്നു തുടരുകയാണെങ്കിൽ ഗർഭം അലസിപ്പിക്കണം. ഗർഭം തുടരണമെങ്കിൽ മരുന്നു നിർത്തണം എന്നാണു ഡോക്ടർ പറയുന്നത്. അവൾക്കാണെങ്കിൽ കുഞ്ഞിനെ കളയാൻ താൽപര്യമില്ല. വല്ലാത്ത ഒരു അവസ്ഥയില്‍ ആണു ഞങ്ങൾ. ഇതെല്ലാം ആലോചിച്ചിട്ട് അവൾക്കു ടെൻഷൻ കൂടുതലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കവും തകരാറിലാണ്. ഡോക്ടറുടെ അഭിപ്രായം എത്രയും വേഗം അറിയിക്കുമല്ലോ. മരുന്നില്ലാതെ കൗൺസലിങ് ചെയ്താൽ പോരേ? അഥവാ മരുന്നു കഴിക്കണമെങ്കിൽ കുഴപ്പമില്ലാത്ത മരുന്നുകൾ പറഞ്ഞു തരാമോ?

പ്രതികരണം: കത്തിലെ വിവരങ്ങൾ പൂർണമല്ല. എന്നു പറഞ്ഞു കൊണ്ടു തുടങ്ങട്ടെ. ലഭ്യമായ വിവരങ്ങൾ വച്ച് post parterm depression (പ്രസവാനന്തര വിഷാദം) എന്ന തകരാറായിരുന്നു നിങ്ങളുടെ ഭാര്യയ്ക്ക് എന്നു തോന്നുന്നു. വിഷാദ വിരുദ്ധ ഔഷധങ്ങളോ വൈകാരിക സ്ഥിരത നിലനിർത്തുന്ന ഔഷധങ്ങളോ ആയിരിക്കും ഡോക്ടര്‍ നൽകിയതും ഇപ്പോൾ ഡോക്ടറുടെ നിര്‍േദശമില്ലാതെ തന്നെ നിങ്ങൾ തുടർന്നു കഴിച്ചുകൊണ്ടിരിക്കുന്നതും. വീണ്ടും ഗർഭിണിയാകുമ്പോൾ ഇത്തരം തകരാറുകൾ ആവർത്തിക്കാനുള്ള സാധ്യത സാധാരണയിലും കൂടുതല്‍ ഉണ്ട്. 

മരുന്നു തുടരണമോ, ഗർഭം തുടരണമോ എന്നത് ഏതു തരം മരുന്നാണു കഴിക്കുന്നത് എന്നതിനെയും ഗർഭം എത്ര ആഴ്ച വരെ എത്തി എന്നതിനെയും ആശ്രയിച്ചിരിക്കും. Sodium valporate, Lithium തുടങ്ങിയ മരുന്നുകളാണ് കഴിക്കുന്നത് എങ്കിൽ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് അംഗവൈകല്യ സാധ്യത അൽപം കൂടുതലുണ്ട്. പക്ഷേ, ഈ സാധ്യത തിരിച്ചറിയാനുള്ള സ്കാനിങ് പരിശോധനകളും രക്തപരിശോധനകളും ഇന്നു ലഭ്യമാണ്. ഗർഭം തുടരാനാണ് ആഗ്രഹമെങ്കിൽ ഈ പരിശോധനകൾ എത്രയും വേഗം ഒരു സൈക്യാട്രിസ്റ്റിനെ കണ്ട് ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ സുരക്ഷിതമായ വിഭാഗത്തിൽ പെട്ടതാണോ എന്ന് ഉറപ്പു വരുത്തുക. സൈക്യാട്രിസ്റ്റിന്റെ നിർദേശപ്രകാരം മരുന്നുകൾ അത്യാവശ്യമെങ്കിൽ മാത്രം കഴിക്കുക. സുരക്ഷിതമല്ലാത്ത വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ആണെങ്കിൽ സുരക്ഷിതമായ മരുന്നുകൾ അദ്ദേഹം പകരം കുറിച്ചു തരും. മരുന്നുകൾ കഴിക്കേണ്ട തകരാറുകൾ ആണെങ്കിൽ മരുന്നുകള്‍ കഴിച്ചേ തീരൂ; കൗൺസലിങ് മാത്രം മതിയാവില്ല.

ഇപ്പോൾ താങ്കളുടെ ഭാര്യയ്ക്കു ടെൻഷനും ഉറക്കക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. മുൻപു ഗർഭിണി ആയിരുന്നെങ്കിൽ വിഷാദരോഗം ഉണ്ടായിരുന്നവർക്കു വീണ്ടും അതേ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കുറച്ചു കൂടുതലാണ് അതിനാൽ എത്രയും വേഗം ഡോക്ടറെ കാണുമല്ലോ?

ഇനി പൊതുവായ ചില കാര്യങ്ങൾ :

സൈക്യാട്രിസ്റ്റ് ആയ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മാനസിക തകരാറുകൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ വ്യക്തമായ പ്ലാനിങ്ങോടെ വേണം ഗർഭിണിയാകുവാൻ. മിക്കവാറും കേസുകളിൽ മരുന്നുകൾ കുറച്ചുകൊണ്ടു വന്നു നിർത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ഗർഭിണിയാകുന്നതു സുരക്ഷിതമാണ്. ‘അബദ്ധത്തിൽ പറ്റിപ്പോയി ഈ ഗർഭം അലസിപ്പിച്ചേക്കൂ’ എന്ന സമീപനവും, ‘ഗർഭിണിയായി അതിനാൽ മരുന്നുകൾ വേണ്ട’ എന്ന സമീപനവും നന്നല്ല. നല്ല പ്ലാനിങ്ങോടെ സൈക്യാട്രിസ്റ്റിനോടും ഗൈനക്കോളജി സ്റ്റിനോടും മുൻകൂട്ടി ഉപദേശം തേടി, ആവശ്യമെങ്കിൽ അവർ തമ്മിൽ ചർച്ച ചെയ്തും ഒക്കെ വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാൻ. ദീർഘകാല അടിസ്ഥാനത്തിൽ മരുന്നു കൾ വേണ്ടിവരുന്നവർ ക്രമമായി ഡോക്ടറെ കണ്ടു കുറിപ്പിച്ചു മാത്രം വേണം മരുന്നുകൾ കഴിക്കാൻ. ഡോക്ടറുടെ കുറിപ്പി ല്ലാതെ മെഡിക്കൽ ഷോപ്പ് ജീവനക്കാരും യോഗ്യതയുള്ള ഫാർമസിസ്റ്റുകളും ഒരിക്കലും മരുന്നു തരില്ല. 

Read More : Health Tips