ഗർഭധാരണം 35നു ശേഷമായാൽ?

ഇന്നത്തെക്കാലത്ത് പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് താമസിച്ചുള്ള വിവാഹം കഴിക്കൽ. പണ്ട് 18 വയസ്സ് എത്തുന്നതിനു മുന്നേ വിവാഹം നടന്നിരുന്ന കാലമായിരുന്നെങ്കിൽ ഇപ്പോഴത് 28 ലും നടക്കാതെ ആയിരിക്കുന്നു. അഥവാ ഇതിനുള്ളിൽ വിവാഹം നടന്നാൽതന്നെ ഉടനേ കുട്ടികളൊന്നും വേണ്ട എന്ന തീരുമാനത്തിലായിരിക്കും മിക്കവരും. എല്ലാവരിലും ഇല്ലെങ്കിലും കൂടുതൽ പേരിലും ഇത് വന്ധ്യതയിലേക്കും കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളിലേക്കുമൊക്കെ നയിക്കുന്നുമുണ്ട്. ഒരുപരിധി വരെ ഈ വൈകല്യങ്ങളെല്ലാം നേരത്തെ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും സാധിക്കുന്നുമുണ്ട്

ഗർഭധാരണം 35നു ശേഷം

മുപ്പത്തിയഞ്ച് വയസ്സിനു ശേഷം ഗർഭം ധരിക്കുന്ന സ്ത്രീകൾക്ക് ശാരീര – മാനസിക വൈകല്യമുള്ള കുട്ടികൾ ജനിക്കാനിടയുള്ളതുകൊണ്ട് പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പിജിഎസ്) നിർദേശിക്കുന്നു. ക്രോമസോം തകരാറുകളോ ജീൻ തകരാറുകളോ കണ്ടെത്തിയാൽ പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി) തന്നെ വിദഗ്ധർ നിർദേശിക്കുന്നു. മേൽ പറഞ്ഞ ആധുനിക ചികിൽസാരീതികൾ െഎവിഎഫ് ചികിൽസയുടെ സഹായത്തോടെ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ഗർഭാവസ്ഥയിൽ കുട്ടിയുടെ ജനിതക വൈകല്യങ്ങൾ കണ്ടെത്താനുള്ള ആധുനിക ചികിൽസാ രീതിയാണ് നോൺ ഇൻവേസീല് പ്രീനാറ്റൽ ടെസ്റ്റിങ് (എൻെഎപിടി). ഗർഭിണിയുടെ രക്തം (പത്ത് മില്ലി ലീറ്റർ) പരിശോധിച്ചു ഭ്രൂണത്തിന്റെ ക്രോമസോം വൈകല്യങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. കൂടാതെ അമിനോസെൻസീസ് (Aminocentesis) ക്രോണിക് വില്ലസ് സാംപിളിങ് (സിവിഎസ്) എന്നീ ചികിൽസാ രീതികൾ വഴി ഗർഭാവസ്ഥയിൽ കുട്ടിയുടെ ജീൻതകരാറുകൾ കണ്ടെത്താൻ ഉപയോഗിക്കുന്നു. 

പ്രതീക്ഷ നൽകുന്ന ആധുനിക ചികിൽസകൾ 

ജനിതക വൈകല്യങ്ങൾ കണ്ടെത്തുകയെന്നത് ഒരു കാലത്ത് ശ്രമകരമായ ജോലിയായിരുന്നു. ഭാരിച്ച ചികിൽസാചെലവും ജനിതക വിദഗ്ധരുടെ അഭാവവും മികച്ച ചികിൽസ തേടുന്നതിന് തടസ്സമായിരുന്നെങ്കിൽ കാലം മാറിയതോടെ നമ്മുടെ നാട്ടിലും ലോകോത്തര ചികിൽസ ലഭ്യമായി. സ്പേം ഡിഎഫ്െഎ (ഡിഎൻഎ ഫ്രാഗ് മെന്റേഷൻ ഇൻഡക്സ്), സ്പേം ഫിഷ് (ഫ്ലുറസന്റ് ഇൻ സിറ്റു ഹൈബ്രിഡൈസേഷൻ), കാരിയോ ടൈപ്പിങ്, ക്രോമസോം വൈ ഡിലീഷൻ എന്നീ ചികിൽസകൾ പുരുഷ വന്ധ്യതയ്ക്കുള്ള പരിഹാരമാണ്. പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി), പ്രീ ഇംപ്ലാന്റേഷൻ ജനറ്റിക് ഡയഗോനോസിസ് (പിജിഡി), എൻഡ്രോമെട്രിയൽ റിസ്പറ്റർ ജീൻ അസേ (ERGA), പ്രോഡക്ട് ഒാഫ് കൺസപ്ഷൻ ടെസ്റ്റിങ് (പിഒസി) എന്നിവയാണ് സ്ത്രീ വന്ധ്യതാ ചികിൽസയിൽ അവലംബിക്കുന്നത്. എൻഡ്രോമെട്രിയൽ റിസ്പറ്റർ ജീൻ അസേ (ERGA) എന്ന ആധുനിക പരിശോധനയിലൂടെ ഗർഭപാത്രത്തിന്റെ ജനിതക ഘടനകളെക്കുറിച്ചു പഠിക്കാനും അനുകൂല സമയത്ത് ഭ്രൂണം നിക്ഷേപിക്കാനും അതിലൂടെ െഎവിഎഫ് പരാജയം ഒരു പരിധിവരെ കുറയ്ക്കാനും സാധിക്കും.

Read More : ജനിതകരോഗങ്ങളും വൈകല്യങ്ങളും