ഗർഭിണികൾ മീൻ കഴിച്ചാൽ

ഗർഭകാലത്ത് പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത ഏവർക്കും അറിയാം. എന്നാൽ കുഞ്ഞിന് ശരിയായ ബുദ്ധി ലഭിക്കണമെങ്കിൽ മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമത്രേ. ഗർഭാവസ്ഥയിൽ മീൻ കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ചായിരുന്നു ഗവേഷകർ പഠനം നടത്തിയത്.

ഒമേഗ 6, 3 തുടങ്ങിയവ ശരീരത്തിന് ആവശ്യമായ പഥ്യാഹാര കൊഴുപ്പുകളാണ്. ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ തലച്ചോറിന്റെ ശരിയായ വളർച്ചയ്ക്ക് നിയന്ത്രിതമായ കൊഴുപ്പ് അത്യാവശ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായും കണ്ടുവരുന്നത് മത്സ്യങ്ങളിലാണ്. ഗർഭാവസ്ഥയിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് സസ്യഎണ്ണകളാണ്. ഇതിൽ നിന്നാകട്ടെ ഒമേഗ 6 ഫാറ്റി ആസിഡുകൾ മാത്രമേ ലഭിക്കുന്നുള്ളു.

എന്നും മീൻ കഴിച്ചാൽ.......

അതുകൊണ്ട് ഗർഭിണികൾ മത്സ്യവിഭവങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നാണ് ഗവേഷകസംഘം വാദിക്കുന്നത്. സ്റ്റെം സെൽ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.