പോഷകങ്ങളിലൂടെ സൗന്ദര്യം

Image Courtesy : The Week Smartlife Magazine

ഭക്ഷണം കഴിക്കാതെ സൗന്ദര്യമുണ്ടാക്കാനാണ് മിക്ക പെൺകുട്ടികളുടെയും ശ്രമം. പക്ഷേ സ്‌ലിം ആയാൽ മാത്രം സൗന്ദര്യമുണ്ടാകുമോ? ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ വേണ്ടവിധത്തിൽ ത്വക്കിനും അവയവങ്ങൾക്കുമെല്ലാം ലഭിച്ചാലേ ഊർജസ്വലമായ സൗന്ദര്യം ലഭിക്കൂ.

ചീരയില, മുരിങ്ങയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് തെളിച്ചമുണ്ടാകാനും ത്വക്കിലെ ചുളിവുകൾ അകലാനും ഫകരിക്കും. രക്‌തയോട്ടം മെച്ചപ്പെടുത്താനും ഇലക്കറികൾ നല്ലതാണ്, ഇവയിലെ വിറ്റാമിൻ ഇ തലച്ചോറിലെ കോശങ്ങൾക്ക് ഉപകരിക്കും.

ബയോട്ടിൻ, ബികോംപ്ലെക്‌സ്, വിറ്റാമിൻ എന്നിവയടങ്ങിയിട്ടുളള സിങ്ക് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. ചർമത്തിലെ കൊളാജനു ഗുണം ചെയ്യുന്നതിനാൽ ചർമത്തിനും മുടിക്കും ഉത്തമം. മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇവയ്‌ക്ക് കഴിയും. കക്കയിറച്ചി, ഏത്തപ്പഴും, മുട്ട, സൂര്യകാന്തിയെണ്ണ തുടങ്ങിയവയിൽ സിങ്ക് ധാരാളമുണ്ട്.

കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയിൽ വിറ്റാമിൻ ഇ ധാരാളമുണ്ട്.

തക്കാളിയിലെ ലൈകോപിൻ എന്ന ആന്റി ഓക്‌സിഡന്റ് കോശങ്ങൾ നിർജീവമാകുന്നത് തടയും. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്തും.

ശരീരത്തിലെ ജലാംശം വേണ്ട രീതിയിൽ നിനിർത്താൻ തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയവ സ്‌ഥിരമായി കഴിക്കുന്നത് നല്ലതാണ്.

ഒമേഗ ത്രി ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയ ചെറുമീനുകൾ ചർമത്തിന്റെ സ്‌നിഗ്‌ധത നിലനിർത്താനും കണ്ണുകൾക്ക് തിളക്കമുണ്ടാകാനും നല്ലതാണ്.