രാത്രി മുഴുവൻ ഫാനിട്ടാൽ...

ഫാൻ സ്പീഡിൽ ഇട്ട് വാതിലും ജനലുമെല്ലാം അടച്ച് കിടക്കുകയാണ് നമ്മുടെ പതിവ്. ഇതു ശരിയല്ല. ഒന്നാമത്, മുറിയിലെ സൂക്ഷ്മമായ പൊടിപടലങ്ങൾ മുഴുവൻ കാറ്റേറ്റ് ഇളകും. എന്നാൽ, ഇവയ്ക്കു പുറത്തു പോകാനാകാത്തതിനാൽ മുറിയിൽ തങ്ങിനിന്ന് ശ്വസനവായുവിലൂടെ ഉള്ളിലെത്തും.

ജനലെല്ലാം അടച്ചുപൂട്ടുന്നതിനാൽ മുറിയിൽ വേണ്ടത്ര വായുസഞ്ചാരവുമുണ്ടാകില്ല. ഫലമോ, രാവിലെ എഴുന്നേൽക്കുമ്പോൾ തുമ്മൽ, മൂക്കൊലിപ്പ്, കഫംകെട്ടൽ, തലവേദന...

∙ ഉറങ്ങുമ്പോൾ ജനലിന്റെ ഒരു പാളിയെങ്കിലും തുറന്നിടണം. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും ഫാൻ ലീഫുകൾ തുടയ്ക്കണം.

∙ ഫാൻ മിതമായ സ്പീഡിൽ ഇടുന്നതാണ് ആരോഗ്യകരം. ഇല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കു രോഗം കൂടാം.

∙ രാത്രി മുഴുവൻ ഫാനുമിട്ട്, കൊതുകുതിരി കത്തിച്ചു വയ്ക്കരുത്. വൈകുന്നേരം, അല്പസമയം കൊതുകുതിരി കത്തിച്ചുവയ്ക്കുക. എന്നിട്ട് ഫാനിടാം.

വിവരങ്ങൾക്കു കടപ്പാട് - ഡോ: ബി. പത്മകുമാർ, ആലപ്പുഴ.