ഉറക്കക്കുറവ് മാറ്റാന്‍ ശാസ്ത്രീയ വഴികള്‍

ഉറക്കം ശരീരത്തിന് അനിവാര്യമായ കാര്യമാണ് എന്നതില്‍ തര്‍ക്കമില്ല. എപ്പോഴെങ്കിലും കണ്ണടച്ച് കിടക്കുന്നതല്ല ശരിക്കും ഉറക്കം. എല്ലാ ദിവസവും കൃത്യമായ സമയത്ത്, ആവശ്യമായ ദൈര്‍ഘ്യത്തില്‍ ഉറങ്ങുന്നതാണ് ആരോഗ്യകരം. ഇങ്ങനെ ആരോഗ്യകരമായ ഉറക്കം നിങ്ങള്‍ക്കുണ്ടെങ്കില്‍ ജീവിതരീതി കൊണ്ടുണ്ടാകുന്ന ഒരുപാട് ദൂഷ്യഫലങ്ങളില്‍ നിന്നു ശരീരത്തെ രക്ഷിക്കാനാകും. അതേസമയം ഇതേ ജീവിതരീതിയും തിരക്കുമെല്ലാം നിങ്ങളുടെ ഉറക്കത്തെയും ബാധിച്ചേക്കാം. നിങ്ങള്‍ ഉറക്കക്കുറവ് മൂലം പ്രശ്നം നേരിടുന്ന ആളാണെങ്കില്‍ അത് മാറാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കാം. 

1. ഉറക്കം വരുന്നില്ലെന്ന പ്രശ്നം മാറാന്‍

കിടക്കുന്ന സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മുതല്‍ ചായയും കാപ്പിയും ഒഴിവാക്കുക. മൊബൈലും ലാപ്ടോപ്പും കിടക്കയില്‍ നിന്ന് ഒഴിവാക്കുക. 1 മണിക്കൂര്‍ മുമ്പെങ്കിലും ടി.വി കംപ്യൂട്ടര്‍ എന്നിവയില്‍ നിന്ന് കണ്ണെടുക്കുക.  കിടക്കുന്ന സമയം വരെ ബുക്ക് വായിക്കാം. വായിക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും.

2. കൂര്‍ക്കം  വലിയാണ് പ്രശ്നമെങ്കില്‍

വശം തിരിഞ്ഞ് കിടന്നുറങ്ങുകയാണ് കൂര്‍ക്കം വലി ഇല്ലാതാക്കാനുള്ള എളുപ്പ മാര്‍ഗ്ഗം. കൈകള്‍ തലക്കടിയില്‍ വയ്ക്കുക. കിടക്കുന്നതിന് മുന്‍പ മൂക്കില്‍ സലൈന്‍ നോസ് ഡ്രോപ്സ് ഉപയോഗിക്കുക. ഇതും കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കും‍.

3.കഴുത്ത് വേദന

തലയണ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് പലപ്പോഴും കഴുത്ത് വേദനയ്ക്കു കാരണമാകുന്നത്. 2 വര്‍ഷത്തിലൊരിക്കല്‍ തലയിണ മാറ്റുക. ലാറ്റക്സ് മെറ്റീരിയല്‍ തലയണ ഉപയോഗിക്കുന്നതാകും ഉത്തമം

4. രാത്രിയില്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുക

ഉറക്കത്തിനിടെ ഇടയ്ക്കിടെ ഉണരുന്നതാണ് ഉറക്കക്കുറവിനുള്ള മറ്റൊരു പ്രശ്നം. ഇത് പരിഹരിക്കാന്‍  ചുരുങ്ങിയത് കിടക്കുന്നതിന് 2 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. കിടക്കുന്ന സമയത്തോ അതിന് അര മണിക്കൂർ മുന്‍പോ വെള്ളം കുടിക്കാതിരിക്കുക. എ.സി ഉണ്ടെങ്കില്‍ ടെമ്പപറേച്ചര്‍ 22 -23 ആയി ക്രമീകരിക്കുക. മദ്യം ഒഴിവാക്കുക

5. രാവിലെ എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുുട്ട്

എല്ലാവര്‍ക്കും ഇത് പതിവുള്ളതാകും. എങ്കിലും രാവിലെയായാല്‍ ഉറക്കക്കൂടുതല്‍ വന്ന് അത് മൂലം നിരവധി പ്രശ്നങ്ങള‍ നേരിടുന്നവരും ഉണ്ടാകും. രാവിലെ ഉറക്കക്ഷീണം അനുഭപ്പെടുന്നത് മാറ്റാന്‍ എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേറ്റ് ശീലിക്കാം. അത് അവധി ദിവസങ്ങളില്‍ പോലും തുടരാം.