വൃക്കകളുടെ ആരോഗ്യം കാക്കാൻ കൂർമാസനം

ചെയ്യുന്ന വിധം: രണ്ടു കാലപകളും നീട്ടിവച്ചു നിവർന്നിരിക്കുക. അതോടൊപ്പം ഇരു കൈകളും അതതു വശത്തെ കാലുകളുടെ തുടകളിൽ കമഴ്ത്തി  വയ്ക്കുക. ഇനി ഇരു കാലുകളും മുട്ടുകൾ മടക്കി കാൽപ്പാദം രണ്ടും ചേർന്നും തറയിൽ പതിഞ്ഞും ഇരിക്കേണ്ടതാണ്. ഇതോടൊപ്പം ഇരു കാലുകളുടെയും മുട്ടുകൾ അകത്തി രണ്ടു കൈകളും കാൽമുട്ടുകൾക്ക‍ിടയിലൂടെ പുറകോട്ടു കൊണ്ടുവന്ന് കോർത്തുപിടിക്കാൻ ശ്രമിക്കുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് നെറ്റി കാൽപ്പാദങ്ങളിൽ പതിച്ചുവയ്ക്കുക. 

ഇനി ഈ അവസ്ഥയിലിരുന്നു ശ്വാസം എടുക്കുകയും വിടുകയും ചെയ്യ‍ാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പേ‍ാൾ പൂർവസ്ഥിതിയെ പ്രാപിക്കുക. ഇതു പോലെ ഒന്നോ രണ്ടോ കൂടി ആളർത്തിക്കുക. 

ഗുണങ്ങൾ

പാരാതൈറോയ്ഡിനും തലച്ചോറിനും കഴുത്തിനും തലയ്ക്കും സുലഭമായി രക്തയോട്ടം നടക്കുന്നു. വൃക്കകളുടെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. പുറത്തെ പേശികളും അരക്കെട്ടും അയഞ്ഞു കിട്ടുന്നു. ശ്വാസകോശങ്ങളും ശ്വാസക്കുഴലുകളും പൂർണമായി വികസിക്കുന്നു. ആർത്തവസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കുന്നു. സന്ധിവാതത്തിനുശമനം കിട്ടുന്നു.