വേദനയും നീർക്കെട്ടും മാറ്റാൻ ‘ബാണാസനം’

പ്രതീകാത്മക ചിത്രം

കാൽമുട്ടുകളുടെ അടിവശത്തുണ്ടാകുന്ന വേദനയും നീർക്കെട്ടും മാറുന്നതിന് സഹായിക്കുന്ന ഒരു ആസനമാണ് ‘ബാണാസനം’. പള്ളയ്ക്കുണ്ടാകുന്ന വിലക്കവും ഹെർണിയ രോഗവും കാൽമുട്ടുകളുടെ വേദനയും  കുറയ്ക്കും.

ചെയ്യുന്ന വിധം

ഇരുകാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി ഇടതുകാൽ മടക്കി ആ കാലിന്റെ പാദം വലത്തെ തുടയുടെ മുകളിൽ‌കയറ്റി വയ്ക്കുക. അതോടൊപ്പം ഇടതുകൈ പുറകിൽക്കൂടി കൊണ്ടുവന്ന് ഇടത്തേ കാലിന്റെ തള്ളവിരലിൽ പിടിക്കുക. വലതുകൈയും നീട്ടി വലത്തേ കാലിന്റെ തള്ളവിരലിലും പിടിക്കുക. ഈ നിലയിലിരുന്ന് ശ്വാസം നന്നായിട്ട് എടുക്കുകയും ശ്വാസം വിട്ടുകൊണ്ട് കുനിഞ്ഞ് വലതുകാലിന്റെ മുട്ടിൽ നെറ്റി മുട്ടിക്കുവാൻ ശ്രമിക്കുകയും ചെയ്യുക.

വീണ്ടും ശ്വാസമെടുത്തുകൊണ്ടു നിവർന്നു വരുകയും ശ്വാസം വിട്ടുകൊണ്ടു താഴുകയും ചെയ്യുക. ഇതേപോലെ അഞ്ചോ ആറോ തവണകൾകൂടി ആവർത്തിക്കാവുന്നതാണ്. ഇതേപോലെ വലതുകാലും മടക്കിവച്ചും ചെയ്യേണ്ടതാണ്.