Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെല്ലുവിളികൾ ഏറെ; പുഷ്പം പോലെ മറികടന്ന് പണിത വീട്

lotus-villa-nooranad മണ്ണെടുത്ത പ്ലോട്ട് ആയതിനാൽ ഡിസൈനിൽ ചില തന്ത്രങ്ങൾ പ്രയോഗിച്ച ലോട്ടസ് വില്ലയ്ക്കു പറയാൻ വിശേഷങ്ങളേറെ.

ഉദയനും രാജലക്ഷ്മിയും 40 സെന്റ് വാങ്ങിയിട്ടിട്ട് കുറച്ചു കാലമായി. ഇടയ്ക്ക് പ്ലോട്ടിലെ മണ്ണ് വിൽക്കുകയും ചെയ്തു. അങ്ങനെ ചുറ്റുമുള്ള വീടുകളെല്ലാം ഈ പ്ലോട്ടിനെക്കാള്‍ ഉയരത്തിലായി. പിന്നീട് വീടുപണിയാനിറങ്ങിത്തിരിച്ചപ്പോഴാണ് ഇതൊരു വെല്ലുവിളിയായത്. എന്നാൽ, എൻജിനീയർ ഭദ്രനും മകൾ ആർക്കിടെക്ട് ബീറ്റയും ആ പരീക്ഷണത്തെ പുഷ്പംപോലെ മറികടന്നു. ലെവൽ വ്യത്യാസങ്ങളിലൂടെയാണ് ഇവർ വിജയം കൈവരിച്ചത്.

Elevation

ഷിംഗിൾസ് പതിച്ച മേൽക്കൂരയുടെ ഭംഗിയാണ് ഒറ്റനോട്ടത്തിൽ കണ്ണുകളെ തടഞ്ഞുനിർത്തുന്നത്. വീടിനുള്ളിലേക്ക് കടക്കാൻ രണ്ടുവഴിയുണ്ട്. നേരിട്ടു ലിവിങ് റൂമിലേക്കും മറ്റൊന്ന് ഓഫിസ് റൂമിലൂടെയും. ഓഫിസ് റൂമും അതിനു മുന്നിലെ സിറ്റ്ഔട്ടും മാസ്റ്റർ ബെഡ്റൂമും അടങ്ങുന്ന ഭാഗം ഉയർത്തി നൽകി. ലോണിൽനിന്ന് ഇവിടേക്കു കയറാം. പ്ലിന്തിന്റെ ഉയരം കൂട്ടിയാണ് പൊക്കം കൂട്ടിയത്.

Basement Area

lotus-villa-elevation

മുറ്റത്ത് സ്ലാന്റിങ് ലോൺ ഏരിയ ഉയർത്തി നൽകി. അതിനു താഴെയായി കാർപോർച്ച്, ഇലക്ട്രിക്കൽ റൂം, യൂട്ടിലിറ്റി റൂം, ടൊയ്‌ലറ്റ് എന്നിവ നല്‍കി. ആവശ്യമെങ്കിൽ ഭാവിയിൽ ഇതൊരു കിടപ്പുമുറിയായും ഉപയോഗിക്കാം. ചുറ്റുമുള്ള സ്ഥലത്തിന്റെ ഉയരത്തിൽ നൽകിയതിനാൽ ലോണിൽനിന്ന് അവിടേക്ക് കാഴ്ചയെത്തും. സിറ്റ്ഔട്ടിലെ തൂണുകൾക്ക് തടി പാനലിങ് ചെയ്തു.

Living Area

lotus-villa-living

വീട്ടുകാരുടെ ആഗ്രഹപ്രകാരം തടിയും പിഒപിയും കൊണ്ട് ഫോൾസ് സീലിങ് നൽകി. ഇതിൽ ലൈറ്റിങ്ങും ചെയ്തു. ബെംഗളൂരുവിൽ നേരിട്ടു പോയി വാങ്ങിയ ഗ്രാനൈറ്റ് കൊണ്ടാണ് വീടിന്റെ മുഴുവൻ ഫ്ലോറിങ്ങും ചെയ്തത്.

ഫർണിച്ചർ എല്ലാം വാങ്ങുകയായിരുന്നു. ലിവിങ്ങിൽനിന്ന് കോർട്‌യാർഡിലേക്കും പാഷ്യോയിലേക്കും ഗ്ലാസ് വാതിലിലൂടെ കാഴ്ചയെത്തും; ഇറങ്ങുകയും ചെയ്യാം. ലിവിങ്ങും ഡൈനിങ്ങും തമ്മിൽ ഗ്ലാസ് പില്ലർ ഉള്ള പാർട്ടീഷനിലൂടെ വേർതിരിച്ചു.

Dining Room

lotus-villa-dining

ഊണുമുറിയിൽനിന്ന് പാഷ്യോയിലേക്കും കോർട്‌യാർഡിലേക്കും പ്രവേശിക്കാം. ബേസ്മെന്റ് ഏരിയയിലേക്കും ഇവിടെനിന്ന് സ്റ്റെയർ വഴി ഇറങ്ങാൻ സാധിക്കും. തേക്കിൻതടിയും ഗ്ലാസ് പില്ലറും ഇടവിട്ടു നൽകിയാണ് ഗോവണിയുടെ കൈവരികൾ വ്യത്യസ്തമാക്കിയത്.

Patio

lotus-villa-courtyard

ലിവിങ്ങിൽനിന്നും ഡൈനിങ്ങിൽ നിന്നും ഗ്ലാസ് വാതിലിലൂടെ പാഷ്യോയുടെ കാഴ്ചകൾ ആസ്വദിക്കാം; ഇറങ്ങാം. പാഷ്യോയുടെ ചുമരിൽ വാട്ടർ ഫൗണ്ടൻ നൽകിയിട്ടുണ്ട്. തറയിൽ ഡെക്ക്‌വുഡ് വിരിച്ചു. ഒപ്പം, പെബിൾസും ലോണും നൽകി ഭംഗിയാക്കിയിട്ടുണ്ട്.

Bedrooms

lotus-villa-bed

നാല് ബെഡ്റൂമുകളാണുള്ളത്. മാസ്റ്റർ ബെഡ്റൂം ഉയർത്തി മെസനിൻ ലെവലിലാണ് നൽകിയിരിക്കുന്നത്. തേക്കിൻ തടികൊണ്ടാണ് വാഡ്രോബുകൾ. ഒരു കിടപ്പുമുറിയിൽ മാത്രം പ്ലാസ്റ്റിക് വുഡ് കോംപസിറ്റ് കൊണ്ടുള്ള വാഡ്രോബ് നൽകി. കുറച്ചിടത്ത് മാത്രം പിഒപിയും സ്റ്റോൺ വെനീറും കൊണ്ട് ഫോൾസ് സീലിങ് നൽകി സ്പോട്‌ലൈറ്റ് പിടിപ്പിച്ചു.

Courtyard

lotus-court

വീടിനുള്ളിൽ വെളിച്ചം നിറയ്ക്കാൻ കോർട്‌യാർഡ് അകമഴിഞ്ഞ് സഹായിക്കുന്നു. കോർട്‌യാർഡിനോടു ചേർന്ന് എസ്എസ് പൈപ്പ് കൊണ്ടുള്ള മുഴുനീളൻ ജനാലകൾ ഉണ്ട്. അവ തുറന്നാൽ പുറത്തേക്കിറങ്ങാം. കോർട്‌യാർഡിനഭിമുഖമായി തടി കൊണ്ടുള്ള പൂജായിടം കാണാം. ഒന്നാംനിലയിൽ യാർഡിനു മുകളിലായി കിളിവാതിലും നൽകിയിട്ടുണ്ട്.

Project Facts

Area: 5200 Sqft

Design by: Er. കെ.എൻ. ഭദ്രൻ, Ar. ബീറ്റ

എബ്രിഗൊ ഡിസൈനേഴ്സ്

ബൈ ഭദ്രൻ ആൻഡ് അസോഷ്യേറ്റ്സ്

ചെങ്ങന്നൂർ

abrigodesigners@yahoo.com

Location: പാറ്റൂർ, നൂറനാട്

Year of completion: നവംബർ, 2017