Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളോണിയൽ പ്രൗഢി നിറയുന്ന വീട്

colonial-exterior-malappuram രാത്രിയിൽ പുറത്തെ വിളക്കുകൾ കൂടി തെളിയുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

മലപ്പുറം കൊണ്ടോട്ടിയിൽ തറവാട് വീടിനോട് ചേർന്നാണ് സെയ്തലവിയുടെ പുതിയ വീട്. നിർമാണസമയത്തു പ്രധാനമായും ഒരു ഡിമാൻഡ് മാത്രമാണ് ഉടമസ്ഥന് ഉണ്ടായിരുന്നത്. കൊളോണിയൽ ശൈലിയിൽ വേറിട്ടു നിൽക്കുന്ന വീടായിരിക്കണം. 

colonial-exterior

2900 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. ഇടയ്ക്ക് വേർതിരിവ് നൽകുന്നതിനായി വുഡൻ ഫിനിഷുള്ള ടൈലുകളും നൽകി. 

colonial-courtyard

ഫ്ലാറ്റ് റൂഫിന് മുകളിൽ ട്രസിട്ട് ഷിംഗിൾസ് വിരിക്കുകയായിരുന്നു. ഇതുകൊണ്ട് വിവിധ ഗുണങ്ങൾ ലഭിക്കുന്നു. ഇടയ്ക്കുള്ള സ്ഥലം യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. നേരിട്ട് റൂഫിൽ വെയിൽ അടിക്കാത്തതു കൊണ്ട് വീടിനുള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

colonial-stair

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും നൽകുന്നു. ലിവിങ്, ഡൈനിങ്, സ്‌റ്റെയർ, കോർട്യാർഡ് എന്നിവ പ്രധാന ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. സ്വീകരണമുറിക്ക് സമീപം ഒരു സൈഡ് കോർട്യാർഡ് നൽകിയിട്ടുണ്ട്. ഇതിൽ പെബിളുകളും ഇൻഡോർ പ്ലാന്റുകളും നൽകി അലങ്കരിച്ചിരിക്കുന്നു.

colonial-bed

കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. അടുക്കളയിൽ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും നൽകിയിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ് നൽകി പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തിരിക്കുന്നു. രാത്രിയിൽ പുറത്തെ വിളക്കുകൾ കൂടി തെളിയുന്നതോടെ വീടിന്റെ ഭംഗി വർധിക്കുന്നു.

colonial-kitchen

Project Facts

Location - Kondotty , Malappuram

Area-2900 SFT

Owner- Saidhalavi

Designers - Arun nv , Mithun Balan

YUUGA Designs

Mob- +91,8943661899, 8589881899

Completion year-2018