ചൈനയിൽ 14 വർഷമായി വഴി മുടക്കി നിന്ന വീട് ‘റോഡൊഴിഞ്ഞു’

വികസനത്തിനു വഴിമാറിത്തരാൻ മനസ്സില്ലാത്ത ഉടമകളെയുംകൊണ്ട് 14 വർഷം റോഡിന്റെ നടുക്കുനിന്നു പ്രസിദ്ധി നേടിയ വീട് ഒടുവിൽ പൊളിച്ചുനീക്കി. നാലു ഫ്ലാറ്റും 4,12,000 ഡോളറും ഉൾപ്പെടുന്ന നഷ്ടപരിഹാരക്കരാറിനു സമ്മതം മൂളിയാണു ഷാങ്‌ഹായിലെ വീട്ടുടമകൾ റോഡ് ‘ഒഴിയുന്ന’ത്. 

വീടു കാലിയായി ഒന്നര മണിക്കൂറിനുള്ളിൽ ഇടിച്ചുനിരത്തലും കഴിഞ്ഞു. നഷ്ടപരിഹാരം പോരെന്നു പറഞ്ഞ് ഇത്രയുംകാലം ഇടഞ്ഞു നിൽക്കുകയായിരുന്നു വീട്ടുകാർ. നാലുവരിപ്പാത ഈ വീടു വരെയെത്തുമ്പോൾ രണ്ടുവരിയായി ചുരുങ്ങുന്ന സ്ഥിതിയായിരുന്നു. 

വികസനപാതയിലെ ഇത്തരം ‘ഉടക്കുവീടുകൾ’ ചൈനയിൽ വേറെയുമുണ്ട്.