Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 സ്റ്റാറിൽ നിന്നും 4 സ്റ്റാറിലേക്ക്...

rydges-in-exterior-front കാലഘട്ടം ആവശ്യപ്പെടുന്ന സൗകര്യങ്ങളും കാഴ്ചകളും നൽകി പുതുക്കിയെടുത്തതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത.

മലപ്പുറം കോട്ടയ്ക്കലിൽ ആണ് 'റിഡ്‌ജസ് ഇൻ' എന്ന ഹോട്ടൽ തലയുയർത്തി നിൽക്കുന്നത്. 2 സ്‌റ്റാർ ഹോട്ടലിനെ 4 സ്‌റ്റാർ ഹോട്ടലാക്കി മാറ്റിയെടുത്ത പുതുക്കിപ്പണിയാണ് ഇവിടെ നടന്നത്. പരിമിതികൾ ഏറെയുണ്ടായിരുന്ന കെട്ടിടം ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെ പുതിയ കാലത്തിലേക്ക് മാറ്റിയെടുത്തു.

rydges-in-exterior

HPL ഷീറ്റും അലുമിനിയം പാനലിങ്ങുമാണ് എലിവേഷനിൽ നൽകിയത്. ഇതോടെ എലിവേഷന് തലയെടുപ്പ് കൂടി. റസ്റ്ററന്റ്, ലോബി, റിസപ്‌ഷൻ, ബാൻക്വറ്റ് ഹാൾ, കോറിഡോർ എന്നിവയെല്ലാം പുതിയ കാലത്തിന്റെ രൂപഭാവങ്ങളിലേക്ക് മാറ്റിയെടുത്തു. ഓരോ ഇടങ്ങൾക്കും വേർതിരിവ് നൽകിയാണ് ഇന്റീരിയർ ഡിസൈൻ ചെയ്തത്.

rydges-in-reception

റിസപ്‌ഷൻ വെനീർ പാനൽ കൊണ്ട് വേർതിരിച്ചിരിക്കുന്നു. വശത്തൂടെ മുകളിലേക്കുള്ള ഗോവണി കാണാം. ഗോവണിയുടെ വശത്തെ ഭിത്തി വോൾപേപ്പർ ചെയ്ത ഭംഗിയാക്കിയിട്ടുണ്ട്. ഇടനാഴിയാണ് ഹോട്ടലിന്റെ ഹൈലൈറ്റ്. പഴയ വിരസമായ ഇടുങ്ങിയ ഇടനാഴിയെ പുതിയ കാലത്തിലേക്ക് മാറ്റിയെടുത്തു. ഇടനാഴിയിൽ ഗോൾഡൻ സ്ട്രിപ്പ് ഉള്ള വോൾപേപ്പറും അകമ്പടിയായി വാം ടോൺ ലൈറ്റുകളും നൽകിയിരിക്കുന്നു. ഇതോടെ ലുക് & ഫീൽ തന്നെ മാറിമറിഞ്ഞു.

rydges-in-corridor

വിശാലമായ മുറികളാണ് ഹോട്ടലിൽ ഒരുക്കിയത്. മിനിമൽ ശൈലിയിൽ ഇന്റീരിയർ ചെയ്തിരിക്കുന്നു. ഹെഡ്ബോർഡിൽ വോൾപേപ്പർ കാണാം.

rydges-in-bedroom

വിശാലമായ റസ്റ്ററന്റ് ഏരിയയിൽ വാം ടോൺ ലൈറ്റുകളുടെ വിന്യാസം പൊസിറ്റീവ് ആംബിയൻസ് നിലനിർത്തുന്നു. ചുരുക്കത്തിൽ കാലഘട്ടം ആവശ്യപ്പെടുന്ന സൗകര്യങ്ങളും കാഴ്ചകളും നൽകി പുതുക്കിയെടുത്തതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത. 

rydges-in-restaurant

ചിത്രങ്ങൾ- അസീം കൊമാച്ചി

Project Facts

Location- Kottakal, Malappuram

Owner- Leena Group

Designer- Anand

Sketch Interiors

Mob- 9633980603