Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് നാളെയുടെ അടുക്കളകൾ!

kitchen-technology ‘‘പുതിയ തലമുറയുടെ ആത്മവിശ്വാസവും ഊർജസ്വലതയുമൊക്കെ ഇവിടെ പ്രതിഫലിക്കുന്നു.’’ എൻ.മഹേഷ്, ആർക്കിടെക്ട്.

പുതിയ കാലത്തിന്റെ മുഖശ്രീതന്നെയാണ് ഈ അടുക്കളയ്ക്കും. രൂപം, നിറം, നിര്‍മാണവസ്തുക്കൾ.. എല്ലാത്തിലും കാണാം ന്യൂജനറേഷന്റേതായ പ്രസരിപ്പും ഊർജസ്വലതയും. അടുക്കളയില്‍ നിന്നാൽ കടൽകാഴ്ചകളുടെ വിശാലതയിലേക്ക് കണ്ണെത്തും. യുവത്വത്തിന്റെ ആത്മവിശ്വാസവും സ്വാഭിമാനവും അറിഞ്ഞു രൂപപ്പെടുത്തിയതാണ് ഇവിടത്തെ ഒാരോ മുക്കും മൂലയും.

കടൽത്തീരത്തുളള വീടായതിനാൽ അത്തരം സാധ്യതകൾ പരമാവധി മുതലാക്കുംവിധമാണ് അടുക്കളയുടെ ഡിസൈൻ. ഡൈനിങ് സ്പേസിനോട് ചേർന്നുളള ‘ഒാപൺ ഐലൻഡ് കിച്ചൻ’ എന്ന രീതിയിലാണ് ക്രമീകരണങ്ങൾ. ഐലൻഡിന് ചുറ്റും ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇൻഡക്ഷൻ കുക്ക്ടോപ്പും ഗ്യാസ് അടുപ്പും വരുന്ന കോംബി മോഡൽ ആണ് ഐലൻഡിൽ നൽകിയിരിക്കുന്നത്. അടുക്കളയിൽ എവിടെ നിന്നാലും കടൽ കാണാം.

kitchen-trends

പുറത്ത് കാഴ്ചകളുടെ ഉൽസവമായതിനാൽ ഇന്റീരിയർ നിറങ്ങൾ പരിമിതപ്പെടുത്തി. വൈറ്റ്–ഗ്രേ–ബ്ലാക് ക്ലാസിക് കോംബിനേഷനാണ് ഇവിടെ പരീക്ഷിച്ചത്. വെർട്ടിക്കൽ വോൾ സ്പേസ് പരമാവധി പ്രയോജനപ്പെടുത്തുംവിധമാണ് കാബിനറ്റുകളുടെ വിന്യാസം. ലാക്കർ ഫിനിഷിലുളള ഗ്ലാസ് കൊണ്ടാണ് കാബിനറ്റ് ഷട്ടറുകളെല്ലാം. കൗണ്ടർടോപ്പ് ബ്ലാക് ഗ്രാനൈറ്റ് കൊണ്ടും. കാബിനറ്റിനുളളിലായി വരുന്ന ‘ബിൽറ്റ് എറൗണ്ട്’ രീതിയിലാണ് റഫ്രിജറേറ്ററും അവ്നും നൽകിയിരിക്കുന്നത്.

ചിത്രങ്ങൾ : ഹരികൃഷ്ണൻ