Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുളിമുറി വെറും മുറിയല്ല! കാരണം എന്തെന്നോ...

bathroom-trends ബാത്റൂമിലേക്കു വാങ്ങുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയ്ക്കാണു മുൻതൂക്കം നൽകേണ്ടത്

ഇന്നു ഭംഗിയോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമാണു ബാത്റൂമുകൾ‍ ഒരുക്കുന്നത്‌. ബാത്റൂമുകൾ‍ വീടിനുള്ളിൽ‍ത്തന്നെയായതിനാൽ‍ വൃത്തിയായി സൂക്ഷിക്കേണ്ടതു വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. ഒരുപാടു വിശാലമല്ലെങ്കിലും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേൻമ ഉറപ്പാക്കേണ്ടതുണ്ട്. ബാത്റൂം പണിയുമ്പോഴും പരിപാലിക്കുമ്പോഴും ബാത്റൂമിലേക്കുവേണ്ടി സാധനങ്ങൾ എടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.  

നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‍

x-default

എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗമാണു ബാത്റൂമുകൾ‍. അതിനാൽ‍ നിർമാണ ഘട്ടത്തിൽ‍ത്തന്നെ ബാത്റൂം എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും പരിഗണിക്കണം.

● ക്ലോസറ്റും സെപ്‌റ്റിക്‌ ടാങ്കും പരമാവധി അടുത്തായി സ്ഥാപിക്കണം. 

● സെപ്‌റ്റിക്‌ ടാങ്കും കിണറും തമ്മിൽ‍ നിയമപരമായ അകലം പാലിക്കുന്നില്ലേ എന്നു പരിശോധിക്കുക. 

● ബാത്റൂമിൽ‍ ചൂടുവെള്ളം വേണമെങ്കിൽ‍ അതു നേരത്തേ തന്നെ തീരുമാനിക്കണം. ഹീറ്ററിനുള്ള സ്ഥലവും സ്വിച്ചും പ്ലാൻ ചെയ്തു സ്ഥാപിക്കണം. പൈപ്പും പ്രത്യേകമായി വയ്ക്കണം.

● ചൂടുവെള്ളത്തിനായി സോളർ വാട്ടർ ഹീറ്റർ സ്ഥാപിച്ചാൽ‍ വൈദ്യുതി ലാഭിക്കാം. 

● ബാത്റൂമിൽ‍ ഗ്ലാസ്‌ പാർ‍ട്ടീഷൻ വയ്‌ക്കുകയാണെങ്കിൽ‍ ചുമരും ഗ്ലാസും തമ്മിൽ‍ ഒരു മീറ്ററിന്റെയെങ്കിലും അകലം പാലിക്കണം. 

● വലിയ ബാത്റൂം ആണെങ്കിൽ‍ വെറ്റ്‌ ഏരിയയും ഡ്രൈ ഏരിയയും വേറെ തന്നെ ചെയ്യണം.  

പുതിയ ഉൽപന്നങ്ങൾ‍

റാപ്പിഡോ ടി ഗ്രോഹെ

വെള്ളത്തിന്റെ ചൂടു ക്രമീകരിക്കുന്ന സംവിധാനം ആണ്‌ ഇത്‌. സെക്കൻഡുകൾ‍ക്കുള്ളിൽ‍ വെള്ളത്തിന്റെ ചൂടു ക്രമീകരിക്കാൻ ഇതുപയോഗിച്ചു സാധിക്കും. 40 ഡിഗ്രി ചൂടിൽ‍ പൈപ്പിലൂടെ വരുന്ന വെള്ളം 50 ഡിഗ്രി ആക്കണമെങ്കിൽ‍ ഇതിലെ നോബ്‌ ചെറുതായൊന്നു തിരിച്ചാൽ‍ മതി. രണ്ടോ മൂന്നോ സെക്കൻഡിനുള്ളിൽ‍ മാറ്റം സാധ്യമാകും. റാപ്പി‍ഡോ ടി ഗ്രോഹെയ്ക്ക് 23,000 രൂപയാണു വില.

സ്‌കിഡ്‌ നൊ

ബാത് റൂമിനുള്ളിലെ മിനുസമുള്ള ടൈലുകളിൽ‍ ഗ്രിപ്പ്‌ കിട്ടുന്നതിനുവേണ്ടി ചെയ്യുന്ന കോട്ടിങ് ആണ്‌ ഇത്‌. ടൈലിന്റെ കളറിൽ‍ യാതൊരു മാറ്റവും ഈ കോട്ടിങ് വരുത്തില്ല. സ്‌കിഡ്‌ നൊയുടെ വില 1,500 രൂപ മുതൽ‍ 2,000 വരെയാണ്‌.

ടോപ്സം

ബാത്റൂം ഫ്ലോറിലേക്ക്‌ ഈർ‍പ്പം കയറുന്നതു തടയാനുള്ള ഉൽപന്നം. ബാത്റൂമിൽ‍ മാർ‍ബിളും ടൈൽ‍സും പതിക്കുന്നതിനു മുൻപ് ഇടുന്ന പരുക്കനിൽ‍ ഉപയോഗിക്കുന്ന ഒരു പൗഡർ‍ ആണിത്‌. എം സാൻഡിലും മണലിലും സിമന്റിനു പകരമാണു ടോപ്സം ഉപയോഗിക്കേണ്ടത്‌. 20 കിലോയുടെ ടോപ്സം പായ്ക്കറ്റിന്‌ 850 രൂപ വില വരും.

പിയുഎ 212 ഗം

ടൈൽ‍സ്‌ ഒട്ടിക്കുന്നതിനുള്ള പശ. ഇരുമ്പിൽ‍വരെ ഇതുപയോഗിച്ച്‌ ഒട്ടിക്കാം. പിയുഎ212 പശയുടെ എട്ടു കിലോ പായ്ക്കറ്റിന്‌ 33,600 രൂപയാണു വില.

ഗ്രോഹെ എഫ്‌ 15

bathroom-showers

പുതിയതരം ഷവർ‍ ആണ്‌ ഇത്‌. വെള്ളത്തിന്റെ മൂന്നു തരം ഫ്ലോ ഉണ്ടാകും ഇതിൽ‍. വെള്ളച്ചാട്ടത്തിന്റെ ചെറിയ രൂപവും ഈ ഷവറിൽ‍ ഉണ്ട്‌. ഗ്രോഹെ എഫ്‌15 ഷവറിന്‌ 2.7 ലക്ഷം രൂപയാണു വില.

അവലംബം

ഹരിശങ്കർ‍ 

എഎസ്‌എം സെയിൽ‍സ്‌ മാനേജർ‍, 

മാർ‍ബിൾ‍ ഗാലറി 

തയാറാക്കിയത്

നിഷാന്ത് കാളികാവ്