Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ആ സ്വപ്നം സാധ്യമാക്കൂ, ഇതാ വഴികൾ!

ജ്യോതിഷം എപ്പോഴും തിളങ്ങിക്കിടക്കുന്ന വീട് വെറുതെ സ്വപ്നം കാണാനല്ലേ പറ്റൂ എന്നൊന്നും ചിന്തിക്കേണ്ട.

തിരക്കും പ്രശ്നങ്ങളുമൊഴിഞ്ഞ് വീട്ടിലേക്ക് വന്നുകയറുമ്പോൾ തന്നെ കൂൾ ആകണമെന്നാണ് ആഗ്രഹം. എന്നാൽ വീട്ടിലെത്തുമ്പോൾ പിന്നെയും ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുന്നതെങ്കിൽ വിഷമിപ്പിക്കുന്ന പ്രശ്നം അടുക്കും ചിട്ടയുമില്ലാത്ത അകത്തളവും ഫർണിച്ചറുമായിരിക്കും. എപ്പോഴും തിളങ്ങിക്കിടക്കുന്ന വീട് വെറുതെ സ്വപ്നം കാണാനല്ലേ പറ്റൂ എന്നൊന്നും ചിന്തിക്കേണ്ട. ചിട്ടയോടെ വൃത്തിയാക്കിയാല്‍, ശ്രദ്ധയോടെ അഴുക്കുകൾ പതിവായി നീക്കിയാൽ ഇത് ആർക്കും സാധ്യമാക്കാം.

ഓരോ ഫ്ലോറിൽ ഓരോ ക്ലീനിങ്

∙ മെയിന്റനൻസിന് അധികം സമയം വേണ്ടാത്തതാണ് ടൈൽ ഫ്ലോറിങ്. കറയോ പാടോ വീണാൽ മായ്ക്കാൻ വിനാഗിരി വെള്ളം ചേർത്തു നേർപ്പിച്ച് കറയുള്ള ഭാഗങ്ങളിൽ പുരട്ടി ഉരച്ചു കഴുകിയെടുത്താൽ തറ ക്ലീനാകും.

house-cleaning

∙ ടൈൽ ഫ്ലോറിങ് ചെയ്യുമ്പോൾ ജോയിനിങ് കുറച്ച് ചെയ്യാനും ഓർക്കുക. ഉള്ള ജോയിൻസിൽ സ്പേസര്‍ ഇട്ടാൽ അഴുക്കുകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

∙ മാർബിൾ ഫ്ലോറിങ്ങിൽ ആസിഡ് ക്ലീനിങ് ഒരിക്കലും ചെയ്യരുത്. ആസിഡ് സ്വഭാവമുള്ളവ വീണാൽ മാർബിളിലെ കാൽസ്യവുമായി രാസപ്രവർത്തനം നടന്ന് മിനുസം നഷ്ടമാകും. പിന്നീട് അഴുക്കു പറ്റിയാൽ കറയായി പിടിച്ചിരുന്ന് വൃത്തിയാക്കാൻ പ്രയാസമാകും.

rubber-materials

∙ മാർബിൾ, ഗ്രാനൈറ്റ്, സ്ലേറ്റ് സ്റ്റോൺ, ലൈംസ്റ്റോൺ പോലുള്ള പ്രകൃതിദത്ത കല്ലുകൾ വൃത്തിയാക്കാൻ മൈൽഡ് ലിക്വിഡ് സോപ് മാത്രം ഉപയോഗിക്കുക. ചൂടുവെള്ളത്തിൽ ലിക്വിഡ് സോപ് ലയിപ്പിച്ച് കഴുകിയ ശേഷം നനഞ്ഞ തുണി കൊണ്ടു തുടച്ച് സോപ്പിന്റെ അംശം നന്നായി കളയണം.

∙ ഗ്ലാസ് ഫ്ലോറിങ്ങിൽ ഈർപ്പം ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നാലിലൊരു ഭാഗം വിനാഗിരിയും ബാക്കി ഇളംചൂടുവെള്ളവും ചേർത്തു തുടച്ചാൽ ഗ്ലാസ് ഫ്ലോർ വെട്ടിത്തിളങ്ങും.

∙ ഓക്സൈഡ് ഫ്ലോറുകളും സോപ്പുലായനി ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാം. പൊടി വീണാൽ പെട്ടെന്നറിയുന്ന ഓക്സൈഡ് തറകൾ എന്നും തൂത്തു തുടച്ചിടണം. ഒന്നു രണ്ടു വർഷം കൂടുമ്പോൾ വീണ്ടും ഓക്സിഡൈസ് ചെയ്യുകയോ ഫ്ലോർ പോളിഷ് ചെയ്യുകയോ വേണം.

house-cleaning

∙ തടി ഫ്ലോറിങ്ങിൽ സീസൺ ചെയ്ത വുഡ് ഉപയോഗിക്കണം. ഇവയിൽ സ്ഥിരമായി വെള്ളം വീഴരുത്. സാധാരണയായി ചിതൽ ശല്യം ഒഴിവാക്കാന്‍ വാട്ടർ റെസിസ്റ്റ് പ്ലൈവുഡ് വച്ചശേഷം വുഡൻ പ്ലാങ്ക്സ് ആണു പിടിപ്പിക്കുക. പോളിഷിങ് കൂടി ചെയ്താൽ ഇത് കാലങ്ങളോളം നിൽക്കും. ദിവസവും തൂത്തുവൃത്തിയാക്കുന്നതു കൂടാതെ ആഴ്ചയിലൊരിക്കൽ നനച്ചുപിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കണം. തടി പോലെ തോന്നിക്കുന്ന ലാമിനേറ്റഡ് വുഡ്, എൻജിനിയേർഡ് വുഡ് തുടങ്ങിയവയ്ക്ക് മെയിന്റനൻസ് വളരെ കുറവു മതി. എങ്കിലും വെള്ളം വീണാൽ പെട്ടെന്നു തന്നെ തുടച്ചുമാറ്റണം.

തുടരും...