Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കു വീട് വയ്ക്കാൻ സർക്കാർ തരും 4 ലക്ഷം രൂപ വരെ!

Home സ്വന്തമായൊരു വീടെന്ന സ്വപ്നം മനസ്സിലുള്ളവർക്കെല്ലാം ഇത് അസുലഭ അവസരമാണ്

സ്വന്തമായൊരു വീടെന്ന സ്വപ്നം നിങ്ങൾക്കുണ്ടോ? എങ്കിൽ അത് യാഥാർ‍ഥ്യമാക്കാൻ ഏറ്റവും മികച്ച സമയമാണിത്. അഗതികൾക്കും നിരാലംബർക്കും മാത്രമല്ല, കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും ലക്ഷങ്ങൾ സബ്സിഡി നൽകുന്ന കേന്ദ്ര–സംസ്ഥാന പദ്ധതികൾ ഇപ്പോഴുണ്ട്. അനുയോജ്യമായതു കണ്ടെത്തി ഉപയോഗപ്പെടുത്തുക.

2022 ൽ ഇന്ത്യയിലെ 132 കോടി ജനങ്ങളിൽ ഓരോരുത്തരും സ്വന്തം വീടുള്ളവരായിരിക്കും എന്ന അതിബൃഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള യത്നത്തിലാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജന എന്ന വൻപദ്ധതിയിൽ സംസ്ഥാന സർക്കാരുകളുമായി കൈകോർത്തു കൊണ്ടാണ് ഈ മുന്നേറ്റം.

അതേ സമയം അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ സ്വന്തമായി വീടില്ലാത്ത ഒരാൾ പോലുമുണ്ടാകരുത് എന്ന തനതു ലക്ഷ്യമാണ് കേരള സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. അതിനായി ലൈഫ് മിഷൻ എന്ന പേരിൽ സമഗ്രപദ്ധതി  ആവിഷ്കരിച്ച് ഊർജിതമായി നടപ്പാക്കി വരുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നം മനസ്സിലുള്ളവർക്കെല്ലാം ഇത് അസുലഭ അവസരമാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ ഉപയോഗപ്പെടുത്തി നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കാൻ തയാറെടുക്കുക. നിലവിൽ ലഭ്യമായ വിവിധ പദ്ധതികൾ ഉണ്ട്. അതിൽ ഏതാണ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുന്നതെന്നു മനസ്സിലാക്കുക. അതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

താഴ്ന്ന വരുമാനക്കാർക്കു മാത്രമാണ് സർക്കാർ സബ്സിഡിയെന്ന ധാരണ വേണ്ട. സർക്കാർ ഉദ്യോഗസ്ഥർക്കു കിട്ടില്ല എന്ന മുൻവിധിയും മാറ്റുക. ഇനി വീടു പണിയുന്നവർക്കു മാത്രമല്ല, രണ്ടു വർഷം മുൻപു വരെ പണിതവർക്കും അവസരമുണ്ടെന്നു മനസ്സിലാക്കുക. കുറഞ്ഞ വരുമാനക്കാർക്ക് നാലു ലക്ഷം രൂപ വരെ അനുവദിക്കുന്നവ മുതൽ   ഇടത്തരക്കാർക്കു ഭവനവായ്പയിൽ പലിശ സബ്സിഡിയായി 2.67 ലക്ഷം രൂപ വരെ അനുവദിക്കുന്ന വ്യത്യസ്ത പദ്ധതികളുണ്ട്.

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒപ്പം നിൽക്കുന്ന ഈ സുവർണാവസരം വിനിയോഗിക്കുക. സ്വന്തം വീടെന്ന നിങ്ങളുടെ സ്വപ്നം നിറവേറ്റുക, ഏറ്റവും കുറഞ്ഞ ചെലവിൽ.

വിവിധ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാം സമ്പാദ്യം നവംബർ ലക്കത്തിൽ

Read more on : Home Decoration Magazine Malayalam, Malayalam Home Magazine