Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാഴാക്കല്ലേ മഴവെള്ളം

547033564 അടുത്ത വേനലിനു മുൻപ് മഴവെള്ളം സംഭരിക്കാൻ ഇതാണ് ലാസ്റ്റ് ചാൻസ്...

തുലാവർഷം പെയ്തുതീരാൻ പോവുകയാണ്. കഴിഞ്ഞ വേനലിൽ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചതെല്ലാം എല്ലാവരും മറന്നുകഴിഞ്ഞു. മഴ കഴിയുന്നതുവരെയെങ്കിലും ഇക്കാര്യം ഇനി ആരും ഓർക്കില്ല. അടുത്ത വേനൽ എത്തുമ്പോൾ ആയിരിക്കും ഇനി വെള്ളത്തെക്കുറിച്ചു വേവലാതിപ്പെടുക. ഇപ്പോൾ പെയ്യുന്ന ഒരു തുള്ളിവെള്ളംപോലും പാഴാക്കാതിരിക്കാൻ വരുന്ന വേനലിന്റെ കാഠിന്യം കുറയ്ക്കാം.

എന്തെല്ലാം ചെയ്യാം?

water-harvesting-1

പുരപ്പുറത്തു വീഴുന്ന വെള്ളം ഒറ്റത്തുള്ളിപോലും പാഴാക്കിക്കളയരുത്. നിരപ്പായി വാർത്ത വീടായാലും ഓടിട്ട വീടായാലും പാത്തികളിലൂടെ, മഴവെള്ളം അരിച്ച് കിണറ്റിലേക്കോ കിണറിനു സമീപത്തുള്ള മഴക്കുഴിയിലേക്കോ എത്തിക്കുക. 1000 ചതുരശ്രയടിയുള്ള വീടിന്റെ ടെറസിൽ നിന്ന് ഒരുവർഷം ശരാശരി മൂന്നുലക്ഷം ലിറ്റർ വെള്ളം ലഭിക്കുന്നു എന്നാണ് കണക്ക്.

water-harvesting-2

മുറ്റത്തും പറമ്പിലും വീഴുന്ന മഴവെള്ളം മുഴുവനായി ഓടയിലേക്ക് ഒഴുക്കിക്കളയുന്നത് തെറ്റായ നടപടിയാണ്. മഴക്കുഴികൾ നിർമിച്ച് പരമാവധി വെള്ളം ഭൂമിയിലേക്ക് താഴ്ത്തണം.

rain-water-harvesting-02

ചെരിവുള്ള പ്ലോട്ട് ആണെങ്കിൽ അതിനെ പല തട്ടുകളാക്കി മാറ്റുക. മഴവെള്ളത്തിന്റെ വേഗത കുറയുമ്പോൾ അത് ഭൂമിയിലേക്ക് താഴാനുള്ള സാധ്യത കൂടുതലാണ്.

water-harvesting-tank-under

വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളിൽ തെങ്ങോലയും ചകിരിയും മഴക്കാലത്തു മുറിക്കുന്ന മരങ്ങളുടെ തലപ്പുമെല്ലാം പുതയിടാൻ ഉപയോഗിക്കാം. പക്ഷേ അഴുകി കൊതുകുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

മണ്ണിന്റെ മുകൾഭാഗത്തുള്ള തരികളിലാണ് വെള്ളം കൂടുതൽ സംഭരിച്ചു വയ്ക്കുന്നത്. ഇത് നീരാവിയായി പോകാതിരിക്കാൻ നേരിട്ട് വെയിൽ ഏൽക്കാതെ മണ്ണിനെ സൂക്ഷിക്കുക. ഉപയോഗശൂന്യമാണെന്നു കരുതി പറിച്ചുകളയുന്ന ചെടികളും പുല്ലുമെല്ലാം മണ്ണിന്റെ ഒരു പുതപ്പായി പ്രവർത്തിക്കുന്നുണ്ട്. മുറ്റത്തും പറമ്പിലുമുള്ള ചെടികൾ സംരക്ഷിക്കുക. പൂന്തോട്ടത്തിൽ അലങ്കാരപ്പുല്ലു നട്ടുപിടിപ്പിക്കുക.

Read more on Rain Water Harvesting