Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തൊരു മേക്ക്ഓവർ! ഒരു സ്‌കൂൾ മുഖം മാറിയപ്പോൾ...

vip-wood-furniture-shop-angamali രാത്രിയിൽ ഹൈലൈറ്റർ വിളക്കുകളുടെ പ്രഭാവത്തിൽ കുളിച്ചു നിൽക്കുന്ന കട കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.

അങ്കമാലിയിലെ പഴയൊരു സ്‌കൂൾ കെട്ടിടമാണ് വി ഐ പി വുഡ് ക്രാഫ്റ്റ്‌സ് എന്ന ഫർണിച്ചർ ഷോപ്പായി മുഖം മാറിയത്.
പ്രകൃതിദത്ത തടിയിൽ തീർക്കുന്ന ഫർണിച്ചർ ഉത്പന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്. അതിനാൽ കടയും ഇതിനു പിന്തുണ നൽകുന്ന ആംബിയൻ സിലായിരിക്കണം എന്ന ആവശ്യമാണ് ക്ലയന്റ് മുന്നോട്ടുവച്ചത്.

  • പഴയകാല ഇംഗ്ലിഷ് സിനിമകളിലെ കൗബോയ് കഫേകളെ മാതൃകയാക്കിയാണ് ഡിസൈൻ ഒരുക്കിയത്. ഡിസൈനിലും നിർമാണത്തിലുമെല്ലാം മിതത്വം പാലിച്ചിരുന്നു.
wood-craft-interior
  • തറയിൽ നാച്വറൽ വുഡൻ ഫ്ലോറിങ്ങാണ് ചെയ്തിരിക്കുന്നത്.
  • പഴയ കെട്ടിടത്തിലെ തടിയും കട്ടിളകളും പുനരുപയോഗിച്ചത് ചെലവ് നന്നായി കുറയ്ക്കാൻ സഹായിച്ചു.
furniture-shop-interior
  • ജൂട്ട് (ചണനാര്) കൊണ്ടാണ് സീലിങ് നിർമിച്ചിരിക്കുന്നത്. ഇത് ചെലവിനൊപ്പം കടയ്ക്കുള്ളിൽ ചൂടും നന്നായി കുറയ്ക്കുന്നു.
  • കുട്ട കൊണ്ടുള്ള കസ്റ്റം മെയ്ഡ് തൂക്കുവിളക്കുകൾ അകത്തളത്തിന് മനോഹാരിത പകരുന്നു.
  • ഊർജ ഉപയോഗം കുറയ്ക്കുന്നതിന് എൽഇഡി ലൈറ്റുകളാണ്  ഉപയോഗിച്ചിരിക്കുന്നത്. ന്യൂട്രൽ ടോണിലുള്ള വെളിച്ചം അകത്തളത്തിൽ പ്രസന്നമായ ആംബിയൻസ് നിറയ്ക്കുന്നു.
old-school പഴയ സ്‌കൂൾ



കടയുടെ മുൻഭാഗത്ത് ചെറിയൊരു പുൽത്തകിടിയും ലൈറ്റും നൽകിയിട്ടുണ്ട്. രാത്രിയിൽ ഹൈലൈറ്റർ വിളക്കുകളുടെ പ്രഭാവത്തിൽ കുളിച്ചു നിൽക്കുന്ന കട കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്.

Project Facts
Place: VIP Wood Craft
Angamali

Architect & Design
Creo Homes
9645999973
http://creohomes.in/