Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുൺ ധവാന്റെ പുതിയ ഫ്ലാറ്റ്! വിഡിയോ

varun-dhavan-flat പ്രശസ്ത അഭിനേതാവ് അനുപം ഖേർ വരുണിന്റെ മുംബൈയിലെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച വേളയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആദ്യചിത്രം മുതൽ തുടർച്ചയായി ഒൻപതു സൂപ്പർഹിറ്റ് സിനിമകൾ..ബോളിവുഡിലെ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത് ന്യൂജെൻ ഹീറോ വരുൺ ധവാനാണ്. 2012 ൽ കരൺ ജോഹറിന്റെ സ്‌റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിൽ തുടങ്ങിയ വരുണിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോഴിതാ തന്റെ സ്വപ്നഭവനവും വരുൺ സ്വന്തമാക്കിയിരുന്നു. പ്രശസ്ത അഭിനേതാവ് അനുപം ഖേർ വരുണിന്റെ മുംബൈയിലെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച വേളയിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വരുണിന്റെ നേട്ടത്തെ അഭിനന്ദിച്ചു കൊണ്ടാണ് അനുപം ഖേർ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "കുട്ടിക്കാലം മുതൽ എനിക്കറിവുന്ന വരുൺ തന്റെ സ്വപ്നഭവനം സ്വന്തമാക്കിയിരുന്നു. കഠിനാധ്വാനത്തിനു എപ്പോഴും മികച്ച ഫലമുണ്ടാകുന്നു".. എന്നാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

വരുൺ തന്നെ തന്റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തുകയാണ് ഈ ചെറിയ വിഡിയോയിൽ. ലളിതമായ അകത്തളങ്ങളാണ് ഫ്ലാറ്റിനകത്ത്. ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. ഫിറ്റ്നസ് ഫ്രീക്കായ വരുൺ മൾട്ടി ജിംനേഷ്യവും ഫ്ലാറ്റിൽ ഒരുക്കിയിട്ടുണ്ട്.

varun-new-house

വാം ടോൺ ലൈറ്റിങ് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു. ലിവിങ്, നാലു കിടപ്പുമുറികൾ, മോഡേൺ കിച്ചൻ, ബാർ കൗണ്ടർ, പുറത്തെ മനോഹരകാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ബാൽക്കണി എന്നിവയും ഫ്ലാറ്റിൽ ഒരുക്കിയിരിക്കുന്നു. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ. അമ്മ ലാലി ധവാനാണ് ഫ്ലാറ്റിന്റെ ഇന്റീരിയർ അണിയിച്ചൊരുക്കിയത്.