Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലിൽ കൊത്തിയ കവിതകൾ


					അരുൺ രാജ്

''കരിങ്കൽപാളികൾ പാകിയ മുറ്റവും നടകളും ചെത്തി മിനുക്കിയ കരിങ്കല്ലുകൊണ്ട‍ു പണിത മതിൽക്കെട്ടുമെല്ലാം പണ്ട് സമ്പന്നവീടുകളുടെ പ്രൗഢിയായിരുന്നു. പിന്നീട് നിർമാണവസ്ത‍ുക്കളും ശൈലികളുമെല്ലാം മാറി മാറി വന്നു. മുറ്റവും ഉദ്യാനത്തിലേത് ഉൾപ്പെടെയുള്ള വഴികളും സിമന്റിട്ടു, ടാറു ചെയ്തു, മണലുവിരിച്ചു, ബേബിമെറ്റലിട്ടു, ഇങ്ങേയറ്റം പേവ്മെന്റ് ടൈലുകൾ വരെയെത്തി. ഉദ്യാനത്തിലെ ഇരിപ്പിടങ്ങളും ജലധാരയും ശിൽപങ്ങളുമെല്ലാം സിമന്റിലും കോൺക്രീറ്റിലുമൊതുങ്ങി. അവയാകട്ടെ, നിറം മങ്ങിയും അടർന്നുവീണും കാലക്രമത്തിൽ വിരസമായി. ഇത്തരം കാഴ്ചകൾ കണ്ടിട്ടാവണം, പ്രൗഢിയുടെയും സൗന്ദര്യത്തികവിന്റെയും അനുഭവതലം പ്രകൃതിദത്ത കല്ലിനല്ലാതെ മറ്റൊന്നിനും നൽകാനാവില്ലെന്നു ഞങ്ങൾക്കു തോന്നിയത്. ആളുകൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും തോന്നി'', ഈ വിശ്വാസത്തിലാണ് റിച്ച് സ്റ്റോൺ ആർട്ട് എന്ന സംരംഭം തുടങ്ങിയതെന്നു പങ്കാളിത്ത സംരംഭമായ റിച്ച് സ്റ്റോണിന്റെ മാനേജിങ് ഡയറക്ടർ അരുൺരാജ്.

നാലുവർഷം മുമ്പ‍ാണ് ഈ ശിലാസംരംഭം തുടങ്ങുന്നത്. കുറഞ്ഞ നാളുകൾകൊണ്ടുതന്നെ കൽനിർമിത ശിൽപങ്ങളും ഫർണിച്ചറുകളും പില്ലറുകളും പർഗോളകളും പേവ്മെന്റ് ടൈലുകൾക്കു പകരം ലെയിങ് സ്റ്റോണുകളും കേരളത്തിലെ ലാൻഡ്സ്കേപ്പ് ഡിസൈനിങ്ങിന്റെ ഭാഗമായി മാറിയെന്ന് അരുൺ പറയുന്നു. സമാന സംരംഭങ്ങൾ മറ്റു പലരും തുടങ്ങിയതും റിച്ച് സ്റ്റോൺതന്നെ നാലു ശാഖകളായി വികസിച്ചതും ശിലാചാരുതകളോടുള്ള ആളുകളുടെ താൽപര്യം ട്രെൻഡിനോളം വളർന്നതുകൊണ്ടാണ്.

വായിക്കാം ഇ - കർഷകശ്രീ 

നഴ്സിങ് പഠിച്ച അരുണും ആർട്ട് ഡിസൈൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന സോണിയും ഒപ്പം ചേർന്ന പ്രിൻസും ഷിജോയും ലിലോഷുമെല്ലാം എളിയ ചുറ്റുപാടുകളിൽനിന്നു വളർന്നു വന്നവർ. സാമ്പത്തികപ്രയാസങ്ങളുടെ ശിലാകാഠിന്യം അനുഭവിച്ചറിഞ്ഞവർ. കൊച്ചി കേന്ദ്രമാക്കി ചെറിയ ബിസിനസുകൾ ചെയ്തു വരവേ പ്രമുഖ ബിൽഡർമാർ, ലാൻഡ്‌സ്‌കേപ്പിങ് ആർക്കിടെക്ടുകൾ എന്നിവരുമായുണ്ടായ അടുപ്പമാണ് സംരംഭം തുടങ്ങാനുള്ള ധൈര്യം നൽകിയത്.

രാജസ്ഥാൻ ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളിൽനിന്നാണ് ശിലാ അലങ്കാരങ്ങളും ഫർണിച്ചറുകളുമെത്തുന്നത്. ഘടകങ്ങളായി കൊണ്ടുവരുന്നവ പൂന്തോട്ടത്തിലെത്തിച്ചു യോജിപ്പിക്കുന്നു. കല്ലുകളിൽ പ്രകൃതി ചേർത്തിരിക്കുന്ന നിറങ്ങളുടെയും ഡിസൈനിന്റെയും ചാരുത മനസ്സിളക്കുന്നതുതന്നെ. വിലയ്ക്ക് ശിലയോളം കടുപ്പമില്ലാത്തതിനാൽ ഇടത്തരക്കാർക്കും ശിലാരാമങ്ങൾ തീർക്കാം. പുതിയ സംരംഭകരും വിപണിയിലെ മൽസരവും വില ഇനിയും ആകർഷകമാക്കും.

stone-garden-benches ഉദ്യാനത്തിന് ശിലയിൽ തീർത്ത ഇരിപ്പിടങ്ങൾ

നമ്മു‌ടെ കാലാവസ്ഥയിൽ കാസ്റ്റ് അയൺ, വുഡ് ഫർണിച്ചറുകളുടെ ശോഭ നാളുകൾക്കുള്ളിൽ മങ്ങുന്നതും പ്രകൃതിദത്ത ഉൽപന്നങ്ങളുടെ സ്വാഭാവികതയിലേക്കു മടങ്ങാൻ ആളുകളെ പ്ര‍േരിപ്പിക്കുന്നുണ്ടെന്ന് അരുൺ. മറ്റൊരു പ്രധാന ഘടകം, ശിലാ അലങ്കാരങ്ങൾക്കു പരിപാലനച്ചെലവു തീരെയില്ലെന്നുള്ളതാണ്. വീടും ഉദ്യാനവും പൂർത്തിയാകുമ്പോഴേക്കും ഇടത്തരക്കാരന്റെ പോക്കറ്റു കീറും. ഉദ്യാന അലങ്കാരങ്ങളുടെ മെയ്ന്റനൻസ് പിന്നെ ആലോചിക്കുകയേ വേണ്ട. അവനവന്റെ പോക്കറ്റിനു യോജിച്ച ശിലാ ഘടകങ്ങളുടെ ഗുണം ഇവിടെയാണ്.

ഉദ്യാന അലങ്കാരങ്ങളിൽ നാച്ചുറൽ പെബിൾസിനു (ചരലുകൾ) ലഭിച്ചിരിക്കുന്ന പ്രധാന്യം സമീപകാലത്ത് അവയുടെ വിപണിയെയും വൻതോതി‍ൽ വളർത്തിയിട്ടുണ്ട്. പോളിഷ് ചെയ്തും അല്ലാതെയും ലഭിക്കുന്ന ചരലുകൾക്ക് ഇന്റീരിയർ, എക്സ്റ്റീരിയർ ഗാർഡൻ ലാൻഡ്സ്കേപ്പിങ്ങിൽ ഒരുപോലെ ഇടം ലഭിക്കുന്നു.

ജൈവകാർഷിക സംരംഭങ്ങൾക്ക് ഇന്നു ലഭിക്കുന്ന സ്വീകരണംപോലെതന്നെ പ്രകൃതിദത്ത ഉൽപന്നങ്ങൾക്ക് മുൻതൂക്കമുള്ള ജൈവോദ്യാനങ്ങളുടേതാവും ഭാവി. റിച്ച് സ്റ്റോൺ പോലുള്ള സംരംഭങ്ങളുടെ പ്രസക്തിയും അതുതന്നെ.

വെബ്സൈറ്റ്: www.richstoneart.com

ഫോൺ: 8593000555 

Your Rating: