വാഴക്കൃഷിയുടെ വിജയമായി 24 കിലോ ഭാരമുള്ള ഏത്തക്കുല

സുരേഷ് ബാബു 24 കിലോഗ്രാമുള്ള ഏത്തക്കുലയുമായി

വാഴക്കൃഷി ചെയ്ത് 24 കിലോഗ്രാമുള്ള ഏത്തക്കുല വിളയിച്ചെടുത്ത സംതൃപ്തിയിലാണ് കൊല്ലം മാത്ര സ്വദേശിയായ സുരേഷ് ബാബു. കിഴക്കൻ മേഖലയിലെ കാർഷിക സ്വാശ്രയ വിപണികളിൽ സാധാരണ എത്തുന്ന ഏത്തക്കുലകൾക്കു 10 മുതൽ 20 വരെ കിലോഗ്രാം തൂക്കമാണ് ഉണ്ടാകാറുള്ളത്. സ്വർണമുഖി ഇനത്തിൽപ്പെട്ട വാഴകൾ കൃഷി ചെയ്തപ്പോഴാണ് 24 കിലോഗ്രാമുള്ള ഏത്തക്കുല ലഭിച്ചത്.

കരവാളൂർ ഗ്രാമപഞ്ചായത്തിലെ സമ്മിശ്ര കൃഷിക്കുള്ള കഴിഞ്ഞ വർഷത്തെ പുരസ്കാരം ലഭിച്ചതു സുരേഷ് ബാബുവിനാണ്. ഇക്കുറി വാഴക്കൃഷിക്കാണ് സുരേഷ് ബാബു കൂടുതലായി സ്ഥാനം നൽകിയിരിക്കുന്നത്. 10 വർഷം സുബാഷ് ബാബു ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായിട്ടാണ് കൃഷിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്.