ചക്കപ്രചാരകൻ

ജയിംസ് മാത്യു. Image courtesy: downtoearth website

പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലെ ജയിംസ് ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ പ്രചരിപ്പിക്കാൻ രാജ്യം മുഴുവൻ സന്ദർശിക്കുന്ന കർഷകനാണ്. ചക്കകൊണ്ടുള്ള വൈൻ മുതൽ ഇടിച്ചക്കയുടെ വ്യത്യസ്ത വിഭവങ്ങൾ വരെ ഉണ്ടാക്കി ചക്കയുടെ വിശാലമായ ലോകമാണ് അദ്ദേഹം മലയാളിക്കു മുന്നിൽ തുറക്കുന്നത്. ചക്കയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇദ്ദേഹം വീട്ടിൽ പരിശീലനം നൽകുന്നുണ്ട്.

ജയിംസ് പരിചയപ്പെടുത്തുന്നു:

ഉണക്കിയ ചക്കച്ചുള
വേവിക്കാൻ പാകത്തിനു മൂപ്പായ ചക്ക ചെറുതായി ചീന്തി വേവിച്ച് വെയിലത്തോ ഡ്രയറിലോ ഉണക്കുക. സാധാരണ പ്ലാസ്‌റ്റിക് കവറുകളിൽ ആറുമാസം വരെ കേടാകാതെ സൂക്ഷിക്കാം. രണ്ടു മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്താൽ പച്ചച്ചക്കകൊണ്ട് ഉണ്ടാക്കാവുന്ന എല്ലാ വിഭവങ്ങളും ഇതുകൊണ്ടുണ്ടാക്കാം.

ചക്ക ഉപ്പിലിട്ടത്
ഉണക്കച്ചക്കച്ചുളയിൽ ഉപ്പുലായനി ഒഴിക്കുക. കുടമ്പുളി വെന്തവെള്ളം, കുരുമുളക് ചതച്ചത്, കാന്താരിമുളക് ഇവ ചേർത്ത് ഒരാഴ്‌ച കഴിഞ്ഞ് എടുത്ത് ഉപയോഗിക്കാം.

ഫോൺ: 94462 94239