വിത്ത് ഉപചാരം

നെൽവിത്ത്

വിത്ത് ഉപചാരം അഥവാ സീഡ് ട്രീറ്റ്മെന്റ് വിത്തിൽകൂടി പകരാവുന്ന രോഗഹേതുക്കളെ നശിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. കൃഷിയിറക്കുന്നതിനുവേണ്ട വിത്ത് കുമിൾനാശിനികളുമായി ചേർത്താണ് വിത്ത് ശുദ്ധീകരിക്കുന്നത്.

നെൽവിത്തിനെ സംബന്ധിച്ചിടത്തോളം ശുപാർശ ചെയ്ത അളവിൽ അതേ രൂപത്തിൽ വിത്തിൽ പുരട്ടുകയോ നിശ്ചിത അളവിൽ വെള്ളത്തിൽ കലക്കിയതിൽ മുക്കിയെടുക്കുകയോ ചെയ്യണം. ഒരു കിലോഗ്രാം വിത്തിൽ ബാവ്സ്റ്റിൻ അല്ലെങ്കിൽ ബീം എന്ന കുമിൾനാശിനി 2 ഗ്രാം എന്ന തോതിൽ വിതറി ഇളക്കിയെടുക്കുക. ഇതിനു പകരമായി ബാവിസ്റ്റിൻ അല്ലെങ്കിൽ ഫോൺഗൊറീൻ 2 ഗ്രാം 1 ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചെടുത്തതിൽ ഒരു കിലോ വിത്ത് 12 മുതൽ 16 മണിക്കൂർ സമയം മുക്കിയിട്ട് എടുക്കുക. ഈ പരിചരണം വഴി 30 മുതൽ 60 ദിവസം വരെ കുലവാട്ടം എന്ന രോഗം വരാതെ നെൽവിളയെ സംരക്ഷിക്കാം.