Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്യുൽപാദനശേഷിയുളള കശുമാവിനങ്ങൾ

cashew-fruits-damodar ദാമോദർ

അത്യുൽപാദനശേഷിയുളള പതിനാറ് കശുമാവിനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഉയർന്ന മലമ്പ്രദേശങ്ങൾ ഒഴികെ കേരളത്തിൽ എവിടെയും കൃഷി ചെയ്യാം. കേരളത്തിലെ മാടക്കത്തറ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പതിനൊന്ന് ഇനങ്ങളും ആനക്കയത്ത് വികസിപ്പിച്ചെടുത്ത നാലിനങ്ങളും തമിഴ്നാട്ടിലെ ഒരിനവുമാണ് കേരളത്തിലെ കൃഷിക്കായി ശുപാർശ ചെയ്തിട്ടുളളത്.

മാടക്കത്തറ ഇനങ്ങൾ

1. കെ. 22 1 – വിളവ് : 13.2 കിലോ
2. മാടക്കത്തറ 1 –13.28 കിലോ
3. മാടക്കത്തറ 2 – 17.0 കിലോ
4. കനക – 12.8 കിലോ
5. ധന – 10.7 കിലോ
6. പ്രിയങ്ക – 17.0 കിലോ
7. സുലഭ – 21.9 കിലോ
8. അമൃത – 18.4 കിലോ
9. ദാമോദർ – 13.7 കിലോ
10. രാഘവ് – 14.7 കിലോ
11. പൂർണിമ – 14.1 കിലോ

cashew-fruits-poornima പൂർണിമ

ആനക്കയം ഇനങ്ങൾ

1. ആനക്കയം 1 – 12.0 കിലോ
2. ധരശ്രീ – 15.0 കിലോ
3. അക്ഷയ – 11.0 കിലോ
4. അനഘ – 13.7 കിലോ

cashew-fruit-raghav രാഘവ്

വൃദ്ധാചലം ഇനം

വൃദ്ധാചലം 3– 11.68 കിലോ