റബർത്തോട്ടത്തിൽ ആവരണവിളയായി പടർത്തുന്ന തോട്ടപ്പയർ പരിചിതമല്ലാത്തവർ കുറയും. കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കെങ്കിലും സുപരിചിതമാണ് തോട്ടപ്പയർ. മണ്ണൊലിപ്പു തടയാനും മണ്ണിലെ ജൈവാംശം വർധിപ്പിക്കാനുമായി തൈറബർ തോട്ടങ്ങളിൽ പടർത്തിവിടുന്ന തോട്ടപ്പയർ റബർക്കൃഷിയുടെ ഭാഗം തന്നെയാണല്ലോ. എന്നാൽ ഈ

റബർത്തോട്ടത്തിൽ ആവരണവിളയായി പടർത്തുന്ന തോട്ടപ്പയർ പരിചിതമല്ലാത്തവർ കുറയും. കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കെങ്കിലും സുപരിചിതമാണ് തോട്ടപ്പയർ. മണ്ണൊലിപ്പു തടയാനും മണ്ണിലെ ജൈവാംശം വർധിപ്പിക്കാനുമായി തൈറബർ തോട്ടങ്ങളിൽ പടർത്തിവിടുന്ന തോട്ടപ്പയർ റബർക്കൃഷിയുടെ ഭാഗം തന്നെയാണല്ലോ. എന്നാൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർത്തോട്ടത്തിൽ ആവരണവിളയായി പടർത്തുന്ന തോട്ടപ്പയർ പരിചിതമല്ലാത്തവർ കുറയും. കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കെങ്കിലും സുപരിചിതമാണ് തോട്ടപ്പയർ. മണ്ണൊലിപ്പു തടയാനും മണ്ണിലെ ജൈവാംശം വർധിപ്പിക്കാനുമായി തൈറബർ തോട്ടങ്ങളിൽ പടർത്തിവിടുന്ന തോട്ടപ്പയർ റബർക്കൃഷിയുടെ ഭാഗം തന്നെയാണല്ലോ. എന്നാൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റബർത്തോട്ടത്തിൽ ആവരണവിളയായി പടർത്തുന്ന തോട്ടപ്പയർ പരിചിതമല്ലാത്തവർ കുറയും. കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന റബർ കർഷകർക്കെങ്കിലും സുപരിചിതമാണ് തോട്ടപ്പയർ. മണ്ണൊലിപ്പു തടയാനും മണ്ണിലെ ജൈവാംശം വർധിപ്പിക്കാനുമായി തൈറബർ തോട്ടങ്ങളിൽ പടർത്തിവിടുന്ന തോട്ടപ്പയർ റബർക്കൃഷിയുടെ ഭാഗം തന്നെയാണല്ലോ. എന്നാൽ ഈ തോട്ടപ്പയറിൽ വിളയുന്ന പയർമണികൾ വിറ്റ് ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന റബർ കർഷകരുണ്ടോ? ഉണ്ട്, പാലക്കാട് നെന്മാറയ്ക്കടുത്ത് അയിലൂർ പഞ്ചായത്തിൽ പറയമ്പള്ളം കുന്നത്ത് വീട്ടിൽ കെ.പി. ചെന്താമര. 

ചെന്താമരയിലേക്കെത്തും മുൻപ്  ഒട്ടേറെ ചോദ്യങ്ങൾ വേറെയുണ്ടാവും മിക്ക കർഷകരുടെയും മനസ്സിൽ; തോട്ടപ്പയറിൽ പയറുണ്ടാവുമോ? ഉണ്ടെങ്കിൽത്തന്നെ അതാരെങ്കിലും വിൽക്കാറുണ്ടോ? അതിനു വിലയുണ്ടോ? വിപണിയിൽ ആരെങ്കിലും വാങ്ങാനുണ്ടോ? ആരെങ്കിലുമതു കൃഷിയായി ചെയ്യുമോ? അങ്ങനെ അങ്ങനെ.

ചെന്താമര കൃഷിയിടത്തിൽ
ADVERTISEMENT

തോട്ടപ്പയറിൽ പയറോ

തോട്ടപ്പയറിൽ പയറുണ്ടാകുമോ എന്ന ചോദ്യത്തിൽനിന്നു  തുടങ്ങാം. കേരളത്തിലെ റബർത്തോട്ടങ്ങളിൽ ആവരണവിളയായി ഉപയോഗിക്കുന്നത് രണ്ടിനം പയർചെടികളാണ്. ആദ്യത്തേത് മ്യൂക്കുണ ബ്രാക്ടിയേറ്റ, രണ്ടാമത്തേത് പ്യൂറേറിയ ഫാസിയോളോയ്ഡ്സ്. പ്രചാരം കൂടുതൽ മ്യൂക്കുണ ഇനത്തിനാണ്. നട്ട് ആദ്യ വർഷം മ്യൂക്കുണ വളരുന്നതും പടരുന്നതും സാവധാനമായിരിക്കും. തുടർന്നങ്ങോട്ട് നന്നായി വളർന്ന് തോട്ടം മുഴുവൻ വ്യാപിക്കും. തണലിലും നന്നായി വളരും. അതുകൊണ്ട് റബർമരങ്ങൾ മുതിർന്നാലും തോട്ടത്തിൽ നല്ല പച്ചപ്പോടെ പടർന്നു കിടക്കും. കടുത്ത വേനലിലും പിടിച്ചുനിന്ന്  മണ്ണിനു നല്ല ആവരണമായി മാറുകയും ചെയ്യും. കൂടുതൽ റബർകർഷകരും മ്യൂക്കുണ പടർത്താൻ താൽപര്യപ്പെടുന്നതിനു കാരണം ഇതു തന്നെ. എന്നാൽ, പിൽക്കാലത്ത് എത്ര വട്ടം പറിച്ചു നീക്കിയാലും ഒഴിയാബാധയായി തുടരും എന്നൊരു ദോഷമുണ്ട്. വേഗത്തിൽ വേരു പിടിച്ച് തോട്ടത്തിൽ പടരുമെങ്കിലും വേനൽ കടുത്താൽ ഉണങ്ങിപ്പോകുമെന്ന പോരായ്മയുണ്ട് പ്യൂറേറിയ ഇനത്തിന്. മാത്രമല്ല, റബർമരങ്ങൾ വളർന്ന് തോട്ടത്തിൽ തണൽ വർധിക്കുന്തോറും വളർച്ച മുരടിച്ചു നശിക്കുകയും ചെയ്യും. 

മേൽപറഞ്ഞ രണ്ടിനങ്ങളിൽ മ്യൂക്കുണ കേരളത്തിന്റെ കാലാവസ്ഥയിൽ വിരളമായേ പൂവിടാറുള്ളൂ. കായ്പിടിത്തം കുറവായതിനാൽ വള്ളി മുറിച്ചു നട്ടാണ് പലരും പടർത്തുന്നതുതന്നെ. എന്നാൽ പ്യുറേറിയ നമ്മുടെ കാലാവസ്ഥയിൽ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യും. ഡിസംബറോടെ പൂവിടൽ തുടങ്ങും. പൂത്തും കായ്ച്ചും മാർച്ച് വരെ തുടരും. മ്യൂക്കുണയുടെ വിത്തുകൾക്ക് കറുത്ത നിറമാണെങ്കിൽ പ്യൂറേറിയ പയർവിത്തുകൾക്ക് മങ്ങിയ ചുവപ്പു നിറമാണ്. പാലക്കാടൻ കർഷകനായ ചെന്താമര കൃഷിചെയ്യുന്നതും വർഷം രണ്ടും മൂന്നും ടൺ വിളവെടുക്കുന്നതും അദ്ദേഹത്തിന് ലക്ഷങ്ങൾ നേടിക്കൊടുക്കുന്നതും ഈ ചുവപ്പൻ പ്യുറേറിയ പയർമണികളാണ്.

പയർക്കൃഷി

ADVERTISEMENT

ചെന്താമര 20 കൊല്ലമെങ്കിലുമായി തോട്ടപ്പയർ കൃഷിയായിത്തന്നെ ചെയ്യുന്നു. 500 റബർ ഉൾപ്പെടെ 5 ഏക്കർ കൃഷിയുള്ള ചെന്താമര യാദൃച്ഛികമായാണ് തോട്ടപ്പയർ കൃഷിയിലെത്തുന്നത്. തൃശൂരിൽ തോട്ടപ്പയറിന് കിലോ ശരാശരി 200 രൂപ വിലയുണ്ടെന്നും പ്രമുഖ ജ്വല്ലറി ഗ്രൂപ്പാണ് സംഭരിക്കുന്നതെന്നും കേട്ടപ്പോൾ കൗതുകം. റബർ ആവർത്തനക്കൃഷി ചെയ്ത ഒരു തോട്ടത്തിൽ തോട്ടപ്പയർ വളർത്തിക്കൊടുക്കാനുള്ള ചുമതല ഏറ്റെടുത്തു തുടക്കം. കൃഷിയും വിളവെടുപ്പുമായി 3 വർഷം. ഓരോ വർഷവും കർഷകന് നിശ്ചിത തുക പാട്ടം; അതായിരുന്നു കരാർ. 

Read also: സ്ഥിര വരുമാനത്തിന്റെ സിൽക് റൂട്ട്; 28 ദിവസംകൊണ്ട് ലാഭം 35,000 രൂപ; തിളക്കം വർധിച്ച് പട്ടുനൂൽക്കൃഷി

മേയ്മാസമെത്തുന്ന പുതുമഴ നോക്കിയാണ് തോട്ടപ്പയർവിത്ത് നടുന്നത്. 4 റബർതൈകൾക്കിടയിൽ അൽപം വലിയൊരു തടം, ഓരോ തടത്തിലും ചെറിയൊരു പിടി വിത്ത്. തോട്ടപ്പയർവിത്തിന്റെ പുറംതോടിന് കട്ടി കൂടുതലായതിനാൽ പയർ അങ്ങനെതന്നെ നട്ടാൽ മുളയ്ക്കാന്‍ വൈകും. അതുകൊണ്ട് നടും മുൻപ് തോടിന്റെ കടുപ്പം കുറയ്ക്കണം. അതിനായി തുല്യ അളവ് തണുത്ത വെള്ളവും ചൂടുവെള്ളവുമെടുത്ത് യോജിപ്പിക്കും (60–70 ഡിഗ്രി സെന്റിഗ്രേഡ് ചൂട് മതി). അതിൽ 6–8 മണിക്കൂർ വിത്തുകൾ മുക്കി വയ്ക്കുന്നു. അപ്പോൾ പുറംതോടു നന്നായി കുതിരും, മുളയ്ക്കൽ എളുപ്പമാകും. ഒരേക്കറിലേക്ക് 2 കിലോയോളം വിത്തു വേണ്ടി വരും. 

നട്ട് 20 ദിവസം കഴിഞ്ഞ് ആദ്യ വളപ്രയോഗം. തുടർന്നും ഇടവിട്ട് എൻപികെ വളങ്ങൾ നൽകും. പയർ നന്നായി പടർന്നു കഴിഞ്ഞാൽ പിന്നെ ഇലവള(foliar spray)ങ്ങളിലേക്കു മാറും. ചാഴിയാണ് തോട്ടപ്പയറിന്റെ പ്രധാന ശല്യം. ഇലവളത്തിനൊപ്പം കീടനാശിനികൂടി തളിച്ച് ചാഴിയെയും പുഴുക്കളെയും  തുരത്തും. ഇങ്ങനെ മികച്ച പരിചരണവും പോഷകങ്ങളും നൽകുന്നതുകൊണ്ട് ആദ്യ വർഷം തന്നെ പയർ പൂവിടുകയും കായ്ക്കുകയും ചെയ്യുമെന്ന് ചെന്താമര. പക്ഷേ, ആദ്യ വർഷം ഉൽപാദനം കമ്മിയാവും. രണ്ടാം വർഷം നല്ല വിളവു കിട്ടും. മൂന്നാം വർഷമാണ് ഏറ്റവും മികച്ച സീസൺ. ഈ ഘട്ടത്തിൽ ഏക്കറിന് ശരാശരി 200–250 കിലോ വരെ ഉൽപാദനമെത്തുമെന്ന് ചെന്താമര പറയുന്നു. ആഴ്ചയിൽ 2 വട്ടം വിളവെടുപ്പ്. വിളവെടുപ്പു നടക്കുന്ന വേനൽ സീസണിൽ ഇടമഴ കൂടി ലഭിക്കുന്ന സ്ഥിതിയുണ്ടായാൽ വീണ്ടും പൂവിടും, വിളവു കൂടും. 

ADVERTISEMENT

വിളവെടുത്ത പയർ വെയിലത്തിട്ടാണ് ഉണക്കുക. ഉണക്കു കൂടുമ്പോൾ തൊണ്ട് തനിയെ പൊട്ടി പയർമണികൾ തെറിച്ചു പോകാനിടയുണ്ട്. അതൊഴിവാക്കാൻ അത്യാവശ്യം ഉണക്കെത്തുമ്പോൾതന്നെ വടികൊണ്ട് അടിച്ചുപൊട്ടിച്ച് വിത്തെടുക്കും. തുടർന്ന് നന്നായി പാറ്റിയെടുത്ത് ചാക്കിലാക്കും.

വിപണിയിലേക്ക്

വിളവെടുപ്പുകാലമായ ജനുവരി–മാർച്ച് സീസണിലാണ് തോട്ടപ്പയറിനു വിപണിയിൽ ആവശ്യക്കാരുള്ളത്. മുൻപ് തൃശൂരിലെ  ജ്വല്ലറി ഗ്രൂപ്പ് മാത്രമാണ് സംഭരിച്ചിരുന്നതെങ്കിൽ ഇന്ന് കൊച്ചിയിലുൾപ്പെടെ വേറെയും വ്യാപാരികൾ ഉണ്ടെന്ന് ചെന്താമര. അടുത്ത കാലത്തായി ചില ഗ്രാമീണ മേഖലകളിൽ മലഞ്ചരക്കു വ്യാപാരികളും തോട്ടപ്പയർ സംഭരണത്തിൽ സജീവം. ഇത്തരം ഇടനിലക്കാർ വന്നതോടെ കർഷകർക്ക് യഥാർഥ വില ലഭിക്കാത്ത സ്ഥിതിയുമുണ്ട്. 

Read also: ക്ഷമിക്കുക... ഇത് ഇവിടെ പറയാതിരിക്കാനും കഴിയില്ല... ചിത്രം പങ്കുവയ്ക്കാതിരിക്കാനും കഴിയില്ല 

തോട്ടപ്പയറിന് ഈ വർഷം കിലോ ശരാശരി 400 രൂപ വിലയുണ്ടെന്ന് ചെന്താമര. കഴിഞ്ഞ വർഷം 500 രൂപവരെ എത്തിയിരുന്നു. കിലോ 850 രൂപ വരെ ഉയർന്ന് അമ്പരപ്പിച്ച വർഷവുമുണ്ടെന്ന് ചെന്താമര. ഏതായാലും കഴിഞ്ഞ 20 വർഷത്തിനിടയിൽ വില കാര്യമായി താഴ്ന്നത് ഒന്നോ രണ്ടോ വർഷം മാത്രം. അതുകൊണ്ടുതന്നെ ഇന്നോളവും തോട്ടപ്പയർക്കൃഷി നിരാശപ്പെടുത്തിയിട്ടില്ലെന്നു ചെന്താമര പറയുന്നു.  മാത്രമല്ല, 8 ലക്ഷം രൂപയ്ക്കുവരെ പയർ വിൽക്കുകയും 5 ലക്ഷം രൂപ വരെ ലാഭം നേടുകയും ചെയ്ത വർഷങ്ങളുണ്ട്. പാട്ടത്തിനെടുക്കുന്ന തോട്ടങ്ങളിൽ പയർ നടാനും പരിപാലിക്കാനും വിളവെടുക്കാനും പാറ്റിയെടുക്കാനുമൊക്കെ സീസണിൽ ഒട്ടേറെ തൊഴിലാളികള്‍  വേണ്ടി വരും. എന്നാൽപോലും മികച്ച ലാഭം. വില കുറഞ്ഞേക്കുമെന്ന് കേട്ട് ഈ വർഷം മാത്രമാണ് കൃഷി അൽപം കുറച്ചത്.

എന്തിനാവും തോട്ടപ്പയർ?

ഒരു പിടിയുമില്ലെന്ന് ചെന്താമര. ഇത്രയും വില നൽകി വർഷങ്ങളായി തോട്ടപ്പയർ സംഭരിക്കുന്നവരൊന്നും അതിന്റെ വ്യാവസായിക ഉപയോഗം എന്താണെന്ന് പറഞ്ഞിട്ടില്ല. തോട്ടപ്പയറിൽനിന്നു നേരിട്ടുള്ള ഉൽപന്നങ്ങളൊന്നും റബർകൃഷി രംഗത്തെ വിദഗ്ധർക്കും പരിചയമില്ല. എങ്കിലും തോട്ടപ്പയറിൽനിന്നു വേർതിരിച്ചെടുക്കുന്ന ചില ഘടകങ്ങൾ ഔഷധനിർമാണത്തില്‍ ഉപയോഗിക്കുന്നതായി ചിലർ പറയുന്നു. ഉത്തേജക ഔഷധങ്ങളുടെ നിർമാണഘടകങ്ങളും തോട്ടപ്പയറിൽനിന്നു വേർതിരിച്ചെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതര രാജ്യങ്ങളിൽ വിത്തിനുള്ള ഡിമാൻഡാണ് വില ഉയർന്നു നിൽക്കാൻ കാരണമെന്നും കേൾക്കുന്നു. ഏതായാലും തോട്ടപ്പയറിന്റെ വിപണി വില വർഷങ്ങളായി സ്ഥിരതയോടെ നില്‍ക്കുന്നത് അതിന്റെ ആഗോളമൂല്യത്തെ സൂചിപ്പിക്കുന്നു.   

എത്തഫോൺ പ്രയോഗിച്ച് ടാപ്പിങ്

റബർക്കൃഷി ഇപ്പോഴും ലാഭം   

‘റബർക്കൃഷി ഇപ്പോഴും നഷ്ടമല്ല എന്നു പറഞ്ഞാൽ പലരും ചോദ്യം ചെയ്യും, പരിഹസിക്കും. പക്ഷേ, വാസ്തവമാണ്. മുൻകാലങ്ങളിലുണ്ടായത്ര നേട്ടം ഇപ്പോഴില്ല എന്നു മാത്രം. എന്നെപ്പോലെ സാധാരണക്കാരായ കർഷകര്‍ക്ക് ഇപ്പോഴും റബർകൃഷി ലാഭം തന്നെ. പാലുൽപാദനം വർധിപ്പിക്കുന്ന ഉത്തേജക ഔഷധമായ എത്തഫോൺ പ്രയോഗം, ആഴ്ചയിൽ 2 ടാപ്പിങ്, സ്വയം ടാപ്പിങ്; കൃഷി ലാഭകരമായിത്തുടരുന്നത് ഈ 3 കാരണങ്ങൾകൊണ്ടാണ്,’ മുറ്റത്തു കിടന്ന് വെയിലേറ്റ് വെള്ളം വാർന്ന ഷീറ്റ് ഉണക്കുപുരയിലേക്ക് മാറ്റുന്നതിനിടയിൽ ചെന്താമര പറയുന്നു.

റബറിന് വിലയിടിവു തുടങ്ങിയ കാലത്തുതന്നെ എത്തഫോൺ പ്രയോഗത്തിലേക്കും 3 ദിവസത്തിലൊരിക്കലുള്ള ടാപ്പിങ്ങിലേക്കും ചെന്താമര തിരിഞ്ഞിരുന്നു. അഞ്ഞൂറോളം വരും റബർ മരങ്ങൾ. 105 ആണ് ഇനം. മറ്റു കൃഷികളുള്ളതിനാൽ മുഴുവൻ മരവും ഒരുമിച്ച് വെട്ടുന്നതിനു പകരം മൂന്നായി ഭാഗിച്ച് 3 ദിവസങ്ങളായി ടാപ്പിങ്. ദിവസം 165–170 മരങ്ങൾ സന്തം നിലയ്ക്ക് ടാപ്പു ചെയ്യുന്നത് അത്ര കഷ്ടപ്പാടല്ലെന്ന് ചെന്താമര പറയുന്നു.

ചെന്താമരയും കുടുംബവും

റബറിന്റെ പാലൊഴുക്ക് സമയം ദീർഘിപ്പിക്കുകയും ഉൽപാദനം കൂട്ടുകയും ചെയ്യുന്ന ഹോർമോൺ ആണല്ലോ എത്തഫോൺ. പല കർഷകർക്കും എത്തഫോൺ പ്രയോഗത്തെക്കുറിച്ച് ആശങ്കയുണ്ട്. എന്നാൽ അതിന്റെ ആവശ്യമില്ലെന്നും വർഷങ്ങളായി മരത്തിൽ പ്രയോഗിച്ചിട്ടും മരങ്ങൾക്ക് ഒരു ദോഷവും കണ്ടിട്ടില്ലെന്നും ചെന്താമര പറയുന്നു. ആകെയുള്ള ബുദ്ധിമുട്ട് പാലൊഴുക്കു നീണ്ടുനിൽക്കുന്നതിനാൽ ചിരട്ട നിറഞ്ഞു പോകാതെ ദിവസം 2–3 തവണ പാലെടുക്കേണ്ടി വരും എന്നതു മാത്രം. ഒന്നിടവിട്ട ദിവസം വെട്ടിയിരുന്ന കാലത്ത് 100 മരത്തിൽനിന്ന് ദിവസം 8–9 ഷീറ്റാണ് ലഭിച്ചിരുന്നത്. എത്തഫോൺ പ്രയോഗിച്ചുള്ള ഇടവേള കൂടിയ ടാപ്പിങ്ങിലേക്കു തിരിഞ്ഞപ്പോൾ 100 മരത്തിൽനിന്ന് ശരാശരി 20 ഷീറ്റ് ലഭിക്കുന്നു. 150 മരത്തിൽനിന്ന് 35–40 ഷീറ്റുകൾ വരെ ലഭിച്ച ദിവസങ്ങളുണ്ടെന്നും ചെന്താമര പറയുന്നു. 

എത്തഫോൺ പ്രയോഗം കൂടിയതോടെ മരങ്ങളുടെ ചീക്കും പട്ടമരപ്പുമെല്ലാം കുറഞ്ഞെന്നും ചെന്താമരയുടെ നിരീക്ഷണം. അതുകൊണ്ട് അതിനുള്ള പരിപാലനച്ചെലവുമില്ല. റെയ്ൻ ഗാർഡിങ് പതിവില്ല. പകരം മഴക്കാലത്ത് മരങ്ങൾക്ക് വിശ്രമം. അതുകൊണ്ടുതന്നെ വേനൽ കടുക്കുന്നതു വരെയും വെട്ട് തുടരും. ഈ ചൂടിലും നല്ല ഉൽപാദനം. ചുരുക്കത്തിൽ, ഉൽപാദനം കൂടി, അധ്വാനം കുറഞ്ഞു, കൂലിച്ചെലവും പരിപാലനച്ചെലവും ഒഴിവായി. അങ്ങനെ നോക്കുമ്പോൾ സ്ഥിര വരുമാനം നൽകുന്ന റബർകൃഷി ഇപ്പോഴും മെച്ചമെന്നു ചെന്താമര.  

ഫോൺ: 9846648583

English summary: The farmer earned lakhs from the Pueraria phaseoloides growing in the rubber plantation