Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിത്തിയിലെ പൂന്തോട്ടം

wall-garden

പൂന്തോട്ടം പോയിട്ട് ഒരു പുല്ല് വയ്ക്കാനിടമില്ല എന്നു പറയുന്നവർക്ക് യോജിച്ചതാണ് വെർട്ടിക്കൽ, ഹോറിസോണ്ടൽ ഗാർഡനിങ് രീതികൾ.

∙ ചെറിയ ഇടത്തിൽ വിവിധതരം ചെടികൾ പിടിപ്പിക്കാം. ഒരു ചതുരശ്ര അടിയിൽ പത്തിലധികം ചെടികൾ വയ്ക്കാനാകും.

∙ വീടിന്റെ പുറംഭിത്തിയിലെ ‘ഷോ വാൾ ഏരിയ’യിൽ ഈ ഗാർഡൻ നല്ല ഭംഗിയുണ്ടാവും. ഡൈനിങ്, ലിവിങ് ഏരിയയിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ കാണുന്ന കോംബൗണ്ട് വാളും വെർട്ടിക്കൽ ഗാർഡൻ കൊണ്ട് മനോഹരമാക്കാം.

∙ ഫൈബറിൽ തീർത്ത പോട്ടുകൾ ഉപയോഗിച്ചാണ് സാധാരണയായി വെർട്ടിക്കൽ ഗാർഡനുകൾ നിർമിക്കുന്നത്. ഇവയിൽ കോക്ക്പീത്ത് അല്ലെങ്കിൽ വളവും മണ്ണും ധാതുക്കളും ചേർന്ന ഫോർട്ടിഫൈഡ് മിക്സചർ നിറച്ച് ചെടി നടുന്നു. അതിനുശേഷം ഭിത്തിയിൽ സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്നു. ഈ പോട്ടുകൾ എങ്ങനെ ഘടിപ്പിക്കുന്നു എന്നതനുസരിച്ചാവും ഗാർഡന്റെ ആകൃതി.

∙ വെള്ളം നനയ്ക്കുന്നതിനും ഒഴുകിപ്പോകുന്നതിനുമുള്ള സൗകര്യം ഉണ്ടാവണം, ഡ്രെയിനേജ് കഴിവതും കൺസീൽഡ് ആയിരിക്കുകയും വേണം.

വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൾ കലാം, ലാൻഡ്സ്കേപ്പ് കൺ‍സൽറ്റന്റ്, ജിസിസി ലാൻഡ്സ്കേപ്സ് ആൻഡ് എക്സ്പോർട്ട്സ്, കൊച്ചി