ചില ചരിത്രങ്ങൾ അടയാളപ്പെടുത്താതെ പോയി: ത്രിവീൺ നായർ 

ത്രിവീൺ   നായർ 

ചരിത്രത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തി എഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? അതിനു പരിധികളുണ്ടോ? പലപ്പോഴും സാഹിത്യ എഴുത്തുകാർ ചരിത്രത്തെ എഴുത്തിന്റെ ഭാഗമാക്കുമ്പോഴും അതിന്റെ സത്യസന്ധത അല്ലെങ്കിലും ഏറ്റു പറയാറില്ല, കാരണം ഫിക്ഷൻ എഴുത്തുകൾക്ക് അതിന്റെ ആവശ്യകതയില്ല തന്നെ. എന്നാൽ ആദ്യ പുസ്തകം തന്നെ മറഞ്ഞും ഒളിഞ്ഞും കിടന്ന വലിയൊരു ചരിത്ര സത്യത്തെ മറനീക്കുന്നതിനായി ഉപയോഗിക്കുക, ഒരുപക്ഷെ ചർച്ചയാകും എന്നറിഞ്ഞിട്ടും താൻ ചെയ്ത പഠനങ്ങളിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ തുറന്ന് അവതരിപ്പിക്കുക, ഫിക്ഷന്റെ സാധ്യതകളെ  നിലനിർത്തിക്കൊണ്ടു തന്നെ ചരിത്രവും വായനക്കാർക്കു മുന്നിൽ തുറന്ന് വയ്ക്കുകയാണ് ത്രിവീൺ എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ "ലാൻഡ് ഓഫ് സീക്കേഴ്സ്" എന്ന പുസ്തകം. 

ഇതുവരെ പറയാത്ത ചിത്രം...

നോവൽ രീതിയിലാണ് പുസ്തകം എഴുതിയിരിക്കുന്നത്, ഒറ്റവാക്കിൽ പറഞ്ഞാൽ ഫിക്ഷൻ ത്രില്ലർ എന്ന് പറയാം. 1766 കാലഘട്ടത്തിലൊക്കെ നമ്മുടെ കേരളത്തിലും മറ്റുപല രാജ്യങ്ങളിലും നടന്നു വന്ന കഥയാണ്. എല്ലാത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു തന്തു അതിന്റെ ഉള്ളിലുണ്ട്. ഈ വർഷം നമ്മുടെ കേരളത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു, പക്ഷെ അതിൽ പലതിന്റെയും റെക്കോർഡുകൾ നമ്മുടെ കൈവശമില്ല. ഹൈദരാലിയുടെ ഇന്ത്യൻ ഇൻവേഷൻ, കോഴിക്കോട് കൊട്ടാരം കത്തിച്ചത്, അങ്ങനെ എത്രയോ കാര്യങ്ങൾക്ക് നമുക്ക് വ്യക്തതയില്ല! ഈ ഒരു കഥ ചെയ്തിരിക്കുന്നത് അത്തരം കഥകളെ അടിസ്ഥാനപ്പെടുത്തിയാണ്. പക്ഷെ കേരളത്തിൽ മാത്രമൊതുങ്ങാതെ മിഡിൽ ഈസ്റ്റ് ആഫ്രിക്കയൊക്കെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ആ കാലത്ത് കേരളം സുഗന്ധവ്യഞ്ജനങ്ങളൊക്കെ കയറ്റിയയക്കുന്ന ഒരു പ്രദേശം കൂടിയായിരുന്നല്ലോ. 

കഥയിങ്ങനെ..

നാല് പേർ ആഫ്രിക്കയിൽ നിന്നും 1766  ൽ ഇന്ത്യയിലെത്തുകയാണ്. ഇന്ത്യയുടെ ഫലഭൂയിഷ്ഠത കണ്ടുകൊണ്ടു തന്നെയാണ് അവർ ഇവിടെയെത്തുന്നത്, പക്ഷെ അതെവിടെ നിന്നാണ് കണ്ടെത്തേണ്ടതെന്ന് അവർക്കറിയില്ല,അത് തേടി വന്ന അവർ എത്തുന്നത് കോഴിക്കോടാണ്. ആ സമയം തന്നെയാണ് ഹൈദരാലിയുടെ ഇൻവേഷൻ നടക്കുന്നത്. അവിടെ അവർ കുടുങ്ങി ഉണ്ടാവുന്ന പ്രശ്നങ്ങളാണ് കഥ പറയുന്നത്. പൂർണമായും ആ കാലത്തിന്റെ കഥയാണ് ലാൻഡ് ഓഫ് സീക്കേഴ്സ് പറയുന്നത്. അന്നത്തെ കാലത്തിലെ ജീവിത ശൈലികൾ, കാലത്തിന്റെ പരിച്ഛേദമായ മറ്റു വിഷയങ്ങൾ എല്ലാത്തിലും നന്നായി ഗവേഷണം നടത്തിയ ശേഷമാണ് പുസ്തകത്തിൽ അതെല്ലാം ഉൾപ്പെടുത്താൻ തീരുമാനിക്കുന്നത്. റോബർട്ട് ക്ളൈവ് മുതൽ ആ കാലത്തിലെ ചിത്രങ്ങളെല്ലാം അതിലുണ്ട്, പക്ഷെ ഒരു ഫിക്ഷൻ ആയതുകൊണ്ട് തന്നെ ചരിത്രം എന്നത് ചുരുങ്ങിയ നിലയിൽ പറഞ്ഞു പോകാനേ കഴിയൂ. കാരണം കഥയ്ക്ക് സംസാരിക്കാൻ കൂടുതൽ സമയം വേണം. പുസ്തകത്തിനായി ആറു മാസത്തോളം ഗവേഷണം നടത്തിയിരുന്നു.

ഒരു ആഴ്ചയ്ക്കുള്ളിൽ മൂന്നു രാജാക്കന്മാർ മരിക്കുക, അതായത്, കോഴിക്കോട് രാജാവ്, കൂർഗിലെ രാജാവ്, മൈസൂർ രാജാവ്. ഒറ്റയടിക്ക് നോക്കിയാൽ ഇത് മൂന്നും തമ്മിൽ വലിയ ബന്ധങ്ങളൊന്നുമില്ല. ഒരുപക്ഷെ ഇന്നായിരുന്നെങ്കിൽ ഈ മൂന്നു മരണങ്ങൾ ഒരേ ആഴ്ച തന്നെ വരിക എന്ന് പറഞ്ഞാൽ അന്വേഷണങ്ങളൊക്കെ ഉണ്ടായിരുന്നേനെ. ചർച്ചാവിഷയവുമായേനെ. പക്ഷെ അന്ന് അതൊക്കെ വളരെ സ്വാഭാവികമായ ഒരു സംഭവം പോലെ കടന്നു പോയി. ഒരുപക്ഷെ ഈ സംഭവം ഒരു യാദൃശ്ചികതയാകാം, പക്ഷെ ഈ മൂന്നു പേർക്കും തമ്മിൽ ഒരു ബന്ധമുണ്ട്. ഇവർ മൂന്നു പേരും നിരവധി സമ്പത്തുള്ളവരായിരുന്നു, ഈ മൂന്നു പേരുടെയും പിടി സുൽത്താൻ ഹൈദരാലിയ്ക്കുമായിരുന്നു, അതായത് ആരു മരിച്ചാലും സ്വത്ത് ഹൈദരാലിയ്ക്കാവും. അപ്പോൾ അതിനു വേണ്ടി അദ്ദേഹം അത് ചെയ്തതാണോയെന്നതിനുള്ള തെളിവൊന്നും നമുക്കില്ല, അന്ന് അതൊന്നും ഒരു ആലോചനയുടെ ഭാഗം പോലുമല്ല. പക്ഷെ ഒരു നോവൽ എന്ന നിലയിൽ സാധ്യതകളൊക്കെ നമ്മൾ അന്വേഷിക്കണമല്ലോ! 

വിവാദത്തിനുള്ള സാധ്യതകൾ...

പുസ്തക പ്രകാശനം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ആദ്യം രണ്ടു ഓൺലൈൻ സൈറ്റുകളിൽ മാത്രമായിരുന്നു വിൽപ്പന ഉണ്ടായിരുന്നത്, റിവ്യൂ വന്ന ശേഷം ഇപ്പോൾ ആഗോള തലത്തിൽ ആമസോൺ ഉൾപ്പെടെ അൻപതോളം ഓൺലൈൻ സൈറ്റുകളിൽ പുസ്തകം വില്പനയ്ക്കുണ്ട്. പക്ഷെ പുസ്തകം വിവാദമാക്കപ്പെട്ട് വായിപ്പിക്കണം എന്ന ആഗ്രഹമൊന്നും എനിക്കില്ല, അങ്ങനെയല്ല പുസ്തകങ്ങൾ വായിക്കേണ്ടത്. ഞാൻ എന്റെ അറിവിലുള്ള ഒരു കാര്യം വായനക്കാരുമായി പങ്കു വയ്ക്കുന്നു, അത് ചർച്ച ചെയ്യപ്പെടണം എന്നാഗ്രഹമുണ്ട്. ചിലർ പറയാറുണ്ട്, വിവാദമാകാൻ സാധ്യതയുണ്ടല്ലോ, എന്ന്, പക്ഷെ എനിക്ക് പറയാനുള്ളത്, ഇതൊരു നോവൽ മാത്രമാണ്, ചരിത്രത്തെ അപ്പാടെ പകർത്തിയതല്ല, അതുകൊണ്ട് അതിനെ അങ്ങനെ മാത്രം എടുക്കുക.

അമ്മ പറഞ്ഞ കഥ

നമ്മുടെ പഴയ തലമുറ ഹൈദരാലിയുടെ ഇൻവേഷൻ കാലത്താണ് സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടി ഇപ്പോൾ ലക്കിടിയിൽ വന്നു സെറ്റിൽ ആയത്. അതൊക്കെ പഴയ കഥകളാണ്, ഒരുതവണ ഞങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന ഒരു സമയത്ത് സംസാരത്തിൽ വന്ന വിഷയമാണിത്. 'അമ്മ അന്ന് ഇതേകുറിച്ച് കുറെ കഥകൾ പറഞ്ഞു. അതിനു ശേഷം ഞങ്ങൾ ഒന്നിച്ച് ശബരിമലയ്ക്കു പോകുമ്പോൾ ആ നീണ്ട സമയത്തെല്ലാം ഇത് തന്നെയായിരുന്നു ഞങ്ങളുടെ സംസാര വിഷയം. ഈ ചിത്രങ്ങളെല്ലാം വച്ച് 'അമ്മ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്, ഒരു ഡയറി പോലെയുള്ള എഴുത്ത്, അതിൽ നിറയെ അമ്മയുടെ സ്വകാര്യ അനുഭവങ്ങളാണ്, പക്ഷെ ഞാനുൾപ്പെടെ ആർക്കും അത് വായിക്കാൻ പോലും 'അമ്മ ഇതുവരെ തന്നിട്ടില്ല, ഞാൻ പോയി കഴിഞ്ഞ് അത് നിങ്ങൾ വായിച്ചാൽ മതിയെന്നാണ് 'അമ്മ പറയുക. അത്ര സ്വകാര്യമായ അറിവുകളും അനുഭവങ്ങളുമായിരിക്കാം അതെന്ന് ഞാൻ കരുതുന്നു. പക്ഷെ അമ്മയുമായി സംസാരിച്ചപ്പോൾ ലഭിച്ച അറിവിൽ നിന്നാണ് ഞാൻ ഈ മൂന്നു രാജാക്കന്മാരിലേയ്ക്കും ഹൈദരാലിയിലേയ്ക്കുമൊക്കെ എത്തുന്നത്. അപ്പോൾ അതിനെ കുറിച്ച് ഗവേഷണം നടത്തി ഒരു പുസ്തകം ആക്കണമെന്ന് തോന്നി. നമ്മുടെ നിരവധി സ്വത്തുകളൊക്കെ ഹൈദരാലി കൊണ്ട് പോയിട്ടുണ്ട്, കോഴിക്കോട് കൊട്ടാരം കത്തിനശിപ്പിച്ചപ്പോൾ കിലോക്കണക്കിന് സ്വർണമാണ് ഒപ്പം നശിച്ചു പോയതെന്ന് കേട്ടിട്ടുണ്ട്. ഇതൊക്കെ ചരിത്രമാണ്. പിന്നെ അങ്ങനെ വലിയ സാഹിത്യ പാരമ്പര്യമൊന്നും തറവാട്ടിലില്ല, പക്ഷെ ഈ ചരിത്രം എന്റെ കുടുംബക്കാർക്ക് അറിയുന്ന സത്യമാണ്, അപ്പോൾ അതേകുറിച്ച് ഞാൻ തന്നെയായിരിക്കണം എഴുതേണ്ടത് എന്ന് തോന്നി. അങ്ങനെയാണ് ഈ നോവലിലേയ്ക്കും കഥയിലേയ്ക്കും വന്നെത്തുന്നത് തന്നെ. ഇതെഴുതിക്കൊണ്ടിരുന്നപ്പോഴാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമായിരിക്കുമ്പോൾ പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചത്. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ മാത്രമല്ല അടിമ കച്ചവടം നടത്തിയത്. ശരിക്കും ഇന്ത്യൻ കൊള്ളക്കാരും ഇത്തരം അടിമ കച്ചവടം നടത്തിയിട്ടുണ്ട്. ചരിത്രത്തിൽ നോക്കിയാൽ തെളിവുകൾ ലഭിക്കും. ഇന്ത്യക്കാർ സൗത്ത് ആഫ്രിക്കയിൽ നിന്നുമൊക്കെയാണ് അടിമകളെ എടുക്കുക, ഇതൊക്കെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്. 

പുസ്തകം സിമ്പിൾ തന്നെ .

ഇംഗ്ലീഷിലാണ് പുസ്തകം എഴുതിയത്. കാറ്ററിഡ്ജ് പെൻക്വിൻ എന്ന അന്തർദ്ദേശീയ പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. ഞാൻ അടിസ്ഥാനപരമായി ഒരു സാഹിത്യകാരനല്ലാത്തതുകൊണ്ടു തന്നെ വളരെ ലളിതമായ വാക്കുകൾ കൊണ്ട് തന്നെ ആർക്കും മനസ്സിലാകുന്ന ഭാഷയിലാണ് നോവൽ ചെയ്തിരിക്കുന്നത്. സാഹിത്യ പുസ്തകം എന്ന് വിളിക്കുന്നതിനേക്കാൾ ഒരു ഫിക്ഷൻ ത്രില്ലർ എന്ന് വിളിക്കാനാണ് ഇഷ്ടവും. ഓക്സ്ഫോർഡ് ഇംഗ്ലീഷ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്റെ സ്‌കൂൾ വിദ്യാഭ്യാസമൊക്കെ കൽക്കട്ടയിലായിരുന്നു, അതുകൊണ്ട് ടിപ്പിക്കൽ ഭാഷയാണ്. വായനക്കാരുടെ തന്നെ അഭിപ്രായമാണ്, ഇത് ലളിതമാണ് എന്നത്.

ഒരു വെല്ലുവിളിയായി മാത്രമേ ഞാൻ ഈ പുസ്തകമെഴുത്തിനെ കാണുന്നുള്ളൂ. എഴുതാൻ തുടങ്ങിയപ്പോഴാണ് എനിക്കും പറ്റുന്ന ഇടമാണ് ഇതെന്ന് മനസ്സിലായത്. പുസ്തകത്തിനു വേണ്ടി ചെയ്ത പ്രോമോസ് ഒക്കെ വളരെ നല്ല പ്രതികരണമാണ് ഉണ്ടാക്കിയത്. അതും നല്ല സന്തോഷം തന്നു. ഇപ്പോൾ നിരൂപണങ്ങൾ നിരവധി വരുന്നുണ്ട്. ഇത്രയധികം ഓൺലൈൻ കമ്പനികൾ അത് വിൽപ്പനയ്ക്ക് വച്ച് എന്നത് തന്നെ സന്തോഷമാണ്, ഇപ്പോൾ ശരിക്കും അതിന്റെ ത്രില്ലിലാണ്. ഉടൻ തന്നെ മലയാളത്തിലേക്കും പുസ്തകം മൊഴിമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. 

പുസ്തകം സിമ്പിൾ തന്നെ 