'സമീറയുടെ ഇക്ക എന്നെ ചിരിപ്പിച്ചില്ല' എൻ.എസ് മാധവൻ

മായാനദിയിൽ സൗബിൻ അവതരിപ്പിച്ച കഥപാത്രം ചെറിയ തോതിൽ തന്നെ നിരാശപ്പെടുത്തിയെന്ന് എൻ.എസ് മാധവൻ. ആ മുസ്​ലിം സ്റ്റീരിയോടൈപ്പ് കഥാപാത്രം തന്നിൽ ചിരിയുണർത്തിയില്ലെന്നും എൻ.എസ്‍ മാധവൻ തന്‍റെ ട്വീറ്റിൽ പറയുന്നു. ഇപ്പോഴും സ്ത്രീകള്‍ക്ക് സ്വന്തമായ തിരഞ്ഞെടുപ്പുകള്‍ ഇല്ലെന്നു തന്നെ ഈ രംഗം ഓർമിപ്പിക്കുന്നു. ഇനി അങ്ങനൊരു തിരഞ്ഞെടുപ്പിനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ തന്നെ അത് സമൂഹത്തിലെ ഉയർച്ചതാഴ്ചകളുടെയും, ജാതിയുടെയും അടിസ്ഥാനത്തിലായിരിക്കും. ചിത്രത്തിൽ അപ്പുവിന് കഴിയുന്നത് സമീറയ്ക്ക് കഴിയാതെ പോകുന്നു.

കുറ്റവും ശിക്ഷയും തമ്മിലുള്ളരാഷ്ട്രീയം ഇനിയും കൂടുതൽ ചർച്ചയാവേണ്ട വിഷയം തന്നെ, മലയാളി കാലങ്ങളായി കണ്ടു ശീലിച്ച വിശുദ്ധ പ്രണയങ്ങളുടെ പരപ്പുകളിൽ നിന്ന് അൽപംകൂടി ആഴത്തിലിറങ്ങി നിന്ന് വളരെ കൃത്യമായ, ഇനിയും ചർച്ചയാവേണ്ട ചില രാഷ്ട്രീയങ്ങളിലേക്ക് ചിത്രം വിരൽ ചൂണ്ടുന്നു.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം