'ആ നീറ്റൽ ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല' കവി അയ്യപ്പനെതിരെ മീ ടൂ ആരോപണം

എ. അയ്യപ്പൻ

മീ ടൂ ആരോപണത്തിൽ കുരുങ്ങി മലയാളികളുടെ പ്രീയ കവി എ. അയ്യപ്പനും. രണ്ടു പേരാണ് അയ്യപ്പനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആകെ വീശിത്തുടങ്ങിയ മീ ടൂ കാറ്റിൽ നിരവധി വൻമരങ്ങൾ ഉലഞ്ഞിരുന്നു.

ബാല്യകാലത്ത് കവിയിൽ നിന്നു നേരിട്ട ദുരനുഭവം മീ ടു ക്യാപെയ്നിലൂടെ തുറന്നു പറഞ്ഞ് നിമ്നഗ എന്ന യുവതി രംഗത്തെത്തി. 'എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ, പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.' മീ ടുക്യാംപെയ്ന്റെ ഭാഗമായി നിമ്നഗ കുറിച്ചു.

പ്രസവം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ കവിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമം മറ്റൊരു പെൺകുട്ടിയും തുറന്ന് എഴുതിയിട്ടുണ്ട്. അമ്മയായി ഇരുപത്തിയഞ്ചു ദിവസം തികഞ്ഞപ്പോൾ മുതൽ കോളജിൽ പോയി തുടങ്ങിയ പെൺകുട്ടിക്ക് കോളജിൽ വെച്ച് അനുഭവിക്കേണ്ടി വന്ന അപമാനത്തെകുറിച്ച് എച്ച്മുക്കുട്ടി ആണ് മീ ടൂ വെളിപ്പെടുത്തലുമായി എത്തിയത്.