Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരി പോട്ടർ പോലെയുള്ള കഥകൾ വായിക്കരുതേ... 

books ഫാന്റസി കഥകളായ ഹാരി പോട്ടർ, ഗെയിം ഓഫ് ത്രോൺസ്, ലോഡ് ഓഫ് റിങ്ങ്സ് തുടങ്ങിയ കഥകൾ കുട്ടികളുടെ സ്വഭാവം വരെ മാറ്റിക്കളയുമത്രേ!

കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള സിനിമകളാണ് ഹാരി പോട്ടറും, ഗെയിം ഓഫ് ത്രോൺസും. ഇവയുടെ നോവൽ പതിപ്പുകൾക്കും ഏറെ വായനക്കാരുണ്ട്. എന്നാൽ ഇത്തരം കഥാപുസ്തകങ്ങൾ കുട്ടികൾ വായിക്കരുതെന്നും അത് കുട്ടികളുടെ തലച്ചോറിനെ മരവിപ്പിക്കുമെന്നും ഒരു സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ കുട്ടികൾക്ക് നിർദ്ദേശം നൽകി.

ഫാന്റസി കഥകളായ ഹാരി പോർട്ടർ, ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് റിങ്ങ്സ് എന്നീ കഥകൾ കുട്ടികളുടെ സ്വഭാവം വരെ മാറ്റിക്കളയുമെന്നു ഒരു സ്വകാര്യ സ്കൂളിലെ പ്രിന്സിപ്പലും അധ്യാപകനുമായ ഗ്രെയിമി വൈറ്റിൻ പറയുന്നു. ഭയപ്പെടുത്തുന്ന ഇത്തരം കഥകൾക്കു പകരം കുട്ടികളെ പ്രകൃതിയെ കുറിച്ചും മറ്റു ക്ലാസ്സിക്കുകളെ കുറിച്ചും വായിക്കാനും പഠിക്കാനും നിർബന്ധിക്കണമെന്നു അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. എഴുത്തുകാരായ വേഡ്സ്വർത്ത്, ഷെല്ലി , കീറ്റ്സ് തുടങ്ങിയവരുടെ കൃതികൾ കുട്ടികൾ വായിക്കണം, അദ്ദേഹം പറയുന്നു.

books ഭയപ്പെടുത്തുന്ന ഇത്തരം കഥകൾക്കു പകരം കുട്ടികളെ പ്രകൃതിയെ കുറിച്ചും മറ്റു ക്ലാസ്സിക്കുകളെ കുറിച്ചും വായിക്കാനും പഠിക്കാനും ശീലിപ്പിക്കുന്നതാണ് നല്ലതത്രേ.

കൊച്ചു കുട്ടികളുടെ ആർദ്രമായ തലച്ചോറിനെ നശിപ്പിയ്ക്കാൻ ഇത്തരം ഫാന്റസി കഥകൾക്കു കഴിയുന്നുണ്ട് എന്ന് ഗ്രെയിമി അവകാശപ്പെട്ടു. കുട്ടികൾ ആദ്യം പഠിക്കേണ്ടത് സൗന്ദര്യത്തെയും പ്രകൃതിയെയും സ്നേഹിക്കാനാണ്, അതിനാൽ അവർ ഏറ്റവുമധികം ക്ലാസിക്കൽ രീതികളിലുള്ള കവിതകൾ വായിക്കണം. റൊമാന്റിക് സമയത്തുള്ള കവികളുടെ കവിതകൾ ഇതിനു ഏറ്റവും അധികം അവരെ സഹായിക്കും. ആരെങ്കിലും ഈ രണ്ടു വായനയിലും ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ മാനസിക നിലവാരം വ്യക്തമായി പഠിച്ചു ഗവേഷണം നടത്തിയാൽ ഇത്തരം ഫാന്റസി പുസ്തകങ്ങൾ കുഞ്ഞുങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. 

ഇത്തരം പുസ്തകങ്ങൾ കുട്ടിക്കാലത്തെ വാങ്ങി നൽകുന്നതിലൂടെ പതുക്കെ കുട്ടികൾ അത്തരം കഥകൾക്കു അടിമകളായി മാറി തുടങ്ങും. പിന്നീട് അവരെ അതിൽ നിന്ന് മാറ്റാനും കഴിയില്ല. അവരുടെ മനസ്സ് ഏറെ സംഘർഷഭരിതവുമാകും. അത് സ്വഭാവം വരെ മാറ്റിയേക്കാം, ഗ്രെയിമി പറയുന്നു. പഴയകാല നന്മകളും ഓർമകളുമാണ് ഇപ്പോഴത്തെ ഇരുണ്ട കാലഘട്ടതെക്കാൾ നല്ലതെന്ന് ഗ്രെയിമി ഓർമിപ്പിക്കുന്നു. ഇതേ കുറിച്ച് കുട്ടികളുള്ള മാതാപിതാക്കൾ തന്നെ ആലോചിക്കണം, അതിനു ശേഷം അവരവരുടേതായ തീരുമാനങ്ങളിൽ അവർ എത്തണം, എന്തായാലും മറ്റുള്ളവർ ചെയ്യുന്നുണ്ട് എന്ന് വച്ച് അത് നമ്മളും ചെയ്യണമെന്നില്ലല്ലോ എന്നും ഗ്രെയിമി മാതാപിതാക്കളെ ഓർമ്മിപ്പിക്കുന്നു. 

ഗ്രെയിമിയുടെ ഈ ആശയം അടങ്ങിയ ബ്ലോഗ്‌ വായിച്ചു ഇതേ കുറിച്ച് ചർച്ചകൾ വരെ ഉണ്ടായിരിക്കുന്നു. ഒരു വിഭാഗം ഗ്രെയിമിയെ എതിർക്കുമ്പോൾ അനുകൂലിയ്ക്കുന്നവരും കുറവല്ല. ഹാരി പോർട്ടറുടെ ആദ്യ പുസ്തകം തന്നെ വായിച്ചപ്പോൾ അതിലെ ഇരുണ്ട കഥകളുടെ ഭീതിയിലെയ്ക്ക് എത്തപ്പെട്ട അനുഭവം പങ്കു വച്ചവർ വരെയുണ്ട് ഈ ചർച്ചകളിൽ.