Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്ഥലം’ സിനിമയാകുന്നു

shajikumar-sreekanth പി വി ഷാജികുമാർ, ശ്രീകാന്ത് മുരളി, ഷാജി നാരായണൻ

‘സ്ഥലം’ സിനിമയാകുന്നു.  കന്യക ടാക്കീസ്, ടേക്ക് ഓഫ്‌ തുടങ്ങിയ ചിത്രങ്ങളുടെ  തിരക്കഥാകൃത്തായ പി വി ഷാജികുമാറിന്റെ, ‘സ്ഥലം’ എന്ന കഥ  സിനിമയാവുന്നു. 

കലക്ടീവ് സിനിമാസിന്റെ ബാനറിൽ ചിത്രം സംവിധാനം ചെയ്യുന്നത്  ‘എബി’യുടെ സംവിധായകൻ ശ്രീകാന്ത് മുരളിയാണ്. ഷാജി നാരായണൻ ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രം 2018 ൽ തിയേറ്ററുകളിൽ എത്തും. 

രഞ്ജിത്തിന്റെ ‘പുത്തൻ പണം’ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ സംഭാഷണമെഴുതിയ ഷാജികുമാർ, സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന്റെ രചനയിലാണ്.  ‘സ്ഥല’ത്തേക്കുറിച്ചുള്ള കൂടുതൽ  വിശേഷങ്ങൾ വരുംനാളുകളിൽ അറിയാം.