Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ മാണിക്യന്റെ മുത്തച്ഛനായി മനോജ് ജോഷി

manoj-joshi-mohanlal-odiyan

ഒടിയൻ. മലയാളത്തിൽ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രോജക്ട് ഈ അടുത്ത് ഉണ്ടായിട്ടില്ല. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും വമ്പൻ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അതിശക്തമായ താരനിരയാണ് ഒടിയന്റെ ഏറ്റവും പ്രധാനആകർഷണം. മോഹൻലാൽ, മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ്, നരേൻ തുടങ്ങിയവരുടെ ഇടയിലേയ്ക്ക് ഇതാ മറ്റൊരു അഭിനയപ്രതിഭ കൂടി. ബോളിവുഡ് താരം മനോജ് ജോഷിയാണ് ഒടിയനിലെ പുതിയ അതിഥി.

ചിത്രത്തിൽ ഒടിയൻ മാണിക്കയ്ന്റെ മുത്തച്ഛനായാണ് മനോജ് ജോഷി എത്തുക.  ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച അഭിനേതാവ് കൂടിയാണ്. സിനിമ കൂടാതെ ടെലിവിഷൻ പരമ്പരയിലൂടെയും അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം നേടി. 

മോഹൻലാലോ അതോ ഒടിയൻ തന്നെയോ; ശ്വാസമടക്കിപ്പിടിച്ച് അണിയറപ്രവർത്തകർ

സിനിമയുടെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാർ മേനോൻ ആണ് സംവിധാനം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഷാജി കുമാർ ആണ് ഛായാഗ്രഹണം.