ശ്രുതി പറയുന്നു ആ ഷൂട്ട് വൾഗറായിരുന്നില്ല !

മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ അവതാരികയായ ശ്രുതി മേനോൻ അടുത്തിടെ മനോഹരിയായ ഒരു വധുവായി അണിഞ്ഞൊരുങ്ങി. ഒരു കല്ല്യാണപ്പെണ്ണിന്റെ സൗന്ദര്യവും കൗതുകവും എന്നതിലുപരി ടോപ് ലെസ് ഫോട്ടോ ഷൂട്ട് എന്ന രീതിയിലാണ് ആ ചിത്രങ്ങൾ ശ്രദ്ധയാകർഷിച്ചത്. ഇതിനെതിരെ ഒരുപാട് ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. എന്നാൽ തന്റെ നയം വ്യക്തമാക്കുകയാണ് ശ്രുതി.

ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് എന്നതിനോട് ശ്രുതി എസ് മൂളിയതെന്തുകൊണ്ട്?

മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

ഇതിൽ അത്ര വലിയ സംഭവം ഒന്നുമില്ല. ഇതൊരു സിംപിൾ കൺസെപ്റ്റാണ്. ഒരു പെൺകുട്ടി വിവാഹത്തിനായി തയ്യാറാവുന്നു. അവൾക്ക് ആഭരണങ്ങൾ ഇഷ്ടമില്ല. അവൾ ഡ്രസ് ചെയ്യുന്നതിനു മുമ്പ് അവൾക്ക് അമ്മയും അമ്മുമ്മയും പാരമ്പര്യമായി കൈമാറിയ ആഭരണങ്ങൾ ഇട്ടു നോക്കുന്നു. അതിൽ മനോഹരിയായി അവൾക്ക് സ്വയം തോന്നി. ജൂവലറി ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടായിരുന്നു അത്. കേരളത്തിൽ ഇത് ആദ്യമാണ്. എന്നാൽ ബോളിവുഡിലും ഹോളിവുഡിലുംമൊന്നും പുതുമയല്ല. ഇതിന് ഇത്രയേറെ അപ്രീസിയേഷൻ കിട്ടുമെന്ന് കരുതിയില്ല. പ്രതികരണം ഉണ്ടാവുമെന്നും കരുതിയില്ല. ഇത് ഫോർവേഡ് മാഗസീന്റെ വിവാഹം എന്ന കൺസെപ്റ്റിനു വേണ്ടി ചെയ്തതാണ്. വർഷത്തിൽ രണ്ടു പ്രാവശ്യമാണ് ഇത് ഇറക്കുന്നത്. ഫോർവേഡ് മാഗസീനോ ഫോട്ടോഗ്രാഫർ ജിൻസൺ എബ്രഹാമോ ഒന്നും ഇൗ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല.

മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

പബ്ലിസിറ്റിക്കു വേണ്ടി ചെയ്താണെന്നും ആരോപണമില്ലേ?

(ശ്രുതി ചിരിക്കുന്നു) ഇതുകൊണ്ട് എനിക്ക് എന്ത് പബ്ലിസിറ്റി കിട്ടാനാണ്? ഇത് മനോരമ , ഡിഎൻഎ തുടങ്ങി പ്രമുഖ മാധ്യമങ്ങളെല്ലാം കവർ ചെയ്തു. കുറെപേർ പറഞ്ഞു പബ്ലിസിറ്റിക്കു വേണ്ടി ചെയ്താണെന്ന്. ആ ആശയം ഇഷ്ടപ്പെട്ടതു കൊണ്ട് ചെയ്തതാണ്. ഇത് മാഗസീനു വേണ്ടി ചെയ്തതാണ്. ഫോർവേഡ് മാഗസീന്റെ വിവാഹ എഡിഷനാണ്. എല്ലാവർഷവും വിവാഹ എഡീഷൻ ഇറക്കുന്നതാണ്. ഇത്തവണ വിവാഹ ജുവലറി ഹൈലൈറ്റ് ചെയ്തു എന്നേ ഉള്ളൂ.

മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

കുറച്ച് കൂടിപ്പോയി എന്നു ആരും പറഞ്ഞില്ലേ?

അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല ഇൗ ഫോട്ടോ ഷൂട്ടിനെക്കുറിച്ച്. അച്ഛനും അമ്മയും നാട്ടിലില്ലായിരുന്നു. ഞാനും അപ്പോൾ ഇന്ത്യയിലായിരുന്നില്ല. അവർ ബോളിവുഡിൽ ഒരുപാട് ഇത്തരം ഫോട്ടോഷൂട്ട് കണ്ടിട്ടുണ്ട്. എങ്കിലും അവർക്കിത് ആദ്യം ഇഷ്ടപ്പെട്ടില്ല. പിന്നെ ഞാൻ പറഞ്ഞു മനസിലാക്കി. ഇനി ചെയ്യുമ്പോൾ മുൻകൂട്ടി പറയണമെന്നു പറഞ്ഞു.

നമ്മൾ നല്ല ഉദ്ദേശ്യത്തോടെ ചെയ്താലും പ്രതികരണം അങ്ങനെയാവില്ല?

നമ്മുടെ നാട് കാമസൂത്രയുടെ നാടാണ്. അമ്പലങ്ങളിലൊക്കെ ചെന്നാൽ‌ നഗ്നമായ ചിത്രങ്ങളാണ് ദൈവത്തിന്റേതായി വച്ചിട്ടുണ്ടാവുക. ഞാനാഫോട്ടോകളിൽ എന്റെ പുറം കാണിച്ചു എന്നുള്ളത് സത്യമാണ്. എന്നാൽ വൾഗറായിട്ട് ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഇതിൽ ഒരു ദു:ഖവുമില്ല. ആരെങ്കിലും മനോഹരമായ കൺസെപ്റ്റുമായി വന്നാൽ ഇനിയും ചെയ്യും.

ധൈര്യത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ലേ?

മോഡൽ: ശ്രുതി മേനോൻ. ചിത്രങ്ങൾ: ജിൻസൺ എബ്രഹാം

സംവിധായകൻ വികെപി സാർ പറഞ്ഞു ദേവതയെപ്പോലെുണ്ടെന്ന്. നടി അനുമോൾ വിളിച്ച് ധൈര്യത്തെക്കുറിച്ച് അഭിനന്ദിച്ചു. എല്ലാവരും പോസിറ്റീവായാണ് പറഞ്ഞത്. എന്റെ സുഹൃത്തുക്കളും ഫാമിലിയും എന്നെ സപ്പോർട്ടു ചെയ്തു. എന്റെ സഹോദരിയോട് ഞാൻ ഇതേക്കുറിച്ചു പറഞ്ഞിരുന്നു, അവൾക്ക് കൺെസപ്റ്റ് ഇഷ്ടപ്പെട്ടു. സുഹൃത്തുക്കളും പറഞ്ഞു നല്ല ഐഡിയയാണെന്ന്. വന്ന കമന്റുകൾ മുഴുവൻ എന്റെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു.

ഭാവിയെ ബാധിക്കുമെന്ന് കരുതിയില്ലേ?

നമ്മൾ എന്തു ചെയ്യുമ്പോളും പോസിറ്റീവും നെഗറ്റീവും ഉണ്ടാവുമെന്നറിയാം. പക്ഷേ, ഇൗ ഫോട്ടോഷൂട്ടിൽ ഞാൻ നെഗറ്റീവിനെക്കുറിച്ച് ചിന്തിച്ചില്ല. ചില കാര്യങ്ങൾ എന്തു സംഭവിച്ചാലും ചെയ്യുമെന്ന് തീരുമാനിക്കാറില്ലേ അതുപോലെയായിരുന്നു ഇതും. ഫോർവേ‍ഡ്മാഗസീനും ജിൻസണും ഇതിനെക്കുറിച്ച് വ്യക്തമായ ഐഡിയ തന്നിരുന്നു. ഒാരോ ഷോട്ടും കൃത്യമായി കാണിച്ചു തന്നിരുന്നു. അതുകൊണ്ട് യാതൊരു ടെൻഷനും ഇല്ലായിരുന്നു.