അസിന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി അക്ഷയ് കുമാർ

നടി അസിനും മൈക്രോമാക്സ് ഉടമ രാഹുലിനും പെൺകുഞ്ഞ് പിറന്ന വാർത്ത സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ കുഞ്ഞിന്റെ ആദ്യ ചിത്ര പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം അക്ഷയ് കുമാർ. അസിന്റെയും രാഹുലിന്റെയും ഏറ്റവും അടുത്ത സുഹൃത്ത് ആണ് അക്ഷയ്.

കുഞ്ഞുമാലാഖയെ വരവേൽക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളായ അസിനും രാഹുലിനും എല്ലാ ആശംസകളും എന്നായിരുന്നു അക്ഷയ്‌യുടെ കുറിപ്പ്.

 ‌‌തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത അസിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

തങ്ങളുടെ ജീവിതത്തിലേയ്ക്ക് മാലാഖ പോലെയൊരു പെൺകുഞ്ഞ് എത്തിയിരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും അസിന്‍ ‍കുറിച്ചു.

2016 ജനുവരിയാലാണ് അസിനും രാഹുൽ ശർമയും വിവാഹിതരായത്.‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.