വണ്ണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് വിദ്യയുടെ മറുപടി

ബോളിവുഡിലെ ഏറ്റവു മികച്ച നടിമാരിൽ ഒരാളാണ് വിദ്യാ ബാലൻ. ഗ്ലാമർ വേഷങ്ങളുടെ പുറകെ പോകാതെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെയാണ് വിദ്യ തിരഞ്ഞെടുക്കാറുളളതും. പുതിയ സിനിമയായ തുമാരി സുലുവിൽ ഒരു വീട്ടമ്മയുടെ വേഷത്തിലാണ് നടി എത്തുന്നത്.

കൂടാതെ വിദ്യ തന്റെ ശരീരഭാരവും കഥാപാത്രത്തിന് വേണ്ടി വർധിപ്പിച്ചു. എന്നാൽ സ്ത്രീപ്രാധിനിത്യമുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്യാതെ ശരീരഭാരം കുറച്ച് ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് ചുട്ടമറുപടി തന്നെ നടി കൊടുത്തു.

'ഞാന്‍ ഇപ്പോൾ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. നിങ്ങളെ പോലുള്ളവരുടെ ചിന്താഗതിയാണ് പ്രശ്നം. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം?– വിദ്യാ ബാലന്‍ മറുപടിയായി പറഞ്ഞു.