ഇർഫാനും കുടുംബത്തിനും കൈത്താങ്ങായി ഷാരൂഖ് ഖാൻ

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇർഫാൻഖാനും അദ്ദേഹത്തിന്റെ കുടുംബത്തിനും കൈത്താങ്ങായി ഷാരൂഖ് ഖാൻ. ലണ്ടനിൽ ചികിത്സയ്ക്കായി പുറപ്പെടുന്നതിനും ഒരു ദിവസം മുമ്പ് ഇർഫാൻ ഖാന്റെ ഭാര്യ വിവരമറിയച്ചതിനെ തുടർന്നു സുഹ‍ൃത്തിനെ കാണാൻ ഷാരുഖ് പാഞ്ഞെത്തുകയുണ്ടായി. 

രണ്ടു മണിക്കൂർ ഇർഫാൻ ഖാനൊപ്പം ചിലവിട്ട ഷാരൂഖ് ആശ്വാസമേകുന്നതിനുമൊപ്പം ഒരു താക്കോലും കൈമാറി. ലണ്ടനിലെ തന്റെ വീടിന്റെ‌ താക്കോൽ. ഇർഫാന്റെ കുടുംബത്തിനു സുരക്ഷിതമായി ഷാരൂഖിന്റെ വീട്ടില്‍ താമസിക്കാം. തന്റെ വീട് സ്വന്തമായി തന്നെ ഉപയോഗിക്കാനുള്ള അനുമതിയും ഇർഫാനും കുടുംബത്തിനും നൽകി. 

ഇർഫാൻ ലണ്ടനിലെ ആശുപത്രിയിൽ കഴിയുമ്പോൾ കുടുംബാംഗങ്ങളും മറ്റും ഷാരൂഖിന്റെ വസതിയിലാണ് താമസിക്കുന്നത്. ഷാരൂഖും ഇർഫാനും ദീർഘനാളായി അടുത്ത സുഹ‍‍ൃത്തുക്കളാണ്. ഇർഫാൻ രോഗവിമുക്തനായി തിരിച്ചു വരാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകര്‍.

ലണ്ടനിലേക്കു ന്യൂറോഎൻഡോക്രൻ എന്ന അപൂർവമായ അർബുദത്തിനു ചികിത്സയിലുള്ള ഇർഫാൻഖാന്റെ ആരോഗ്യ നിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 

താൻ രോഗത്തോടു പൊരുതുകയാണെന്നും ലണ്ടനിലെ ആശുപത്രിയിലാണെന്നും അറിയിച്ച് അരാധകർക്ക് ഹ‍ൃദയസ്പർശിയായ കുറിപ്പ് അദ്ദേഹം എഴുതിയിരുന്നു.