കബീർ സിങ് ആയി അർജുൻ റെഡ്ഡി ഹിന്ദിയിൽ

തെലുങ്കില്‍ വന്‍ വിജയം നേടിയ വിജയ് ദേവരക്കൊണ്ടെ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് ടൈറ്റിൽ പോസ്റ്റര്‍ പുറത്ത്. കബീര്‍ സിങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നായകന്‍. അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.

കിയാര അദ്വാനിയാണ് നായികയാകുക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

തമിഴ് റീമേയ്ക്കിൽ ധ്രുവ് വിക്രമാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകൻ ബാല ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം മേഘ ചൗദരിയാണ് നായിക.