Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ഞൂറോളം താരങ്ങൾ, കോടികളുടെ ആഡംബരം; ഗ്ലാമറായി ദീപ്–വീർ വിവാഹസൽക്കാരം

ranveer-deepika-reception

ബെംഗലൂരുവിലെ പ്രൗഢ ഗംഭീരമായ വിവാഹസല്‍ക്കാരത്തിനുശേഷം മുംൈബയില്‍ ചടങ്ങിലും മിന്നിത്തിളങ്ങുകയായിരുന്നു ബോളിവുഡിലെ നവതാരദമ്പതികള്‍. രൺവീർ സിങ്-ദീപിക പദുക്കോൺ ദമ്പതികൾ മുംബൈയിൽ ഒരുക്കിയ ചടങ്ങിൽ സിനിമാ–കായിക രംഗത്തെ പ്രമുഖർ എത്തി.‌‌‌‌‌

Ranveer Deepika Wedding Reception FULL HD Video

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാമായി താരനിബിഡമായിരുന്നു മുംബൈയിലെ ഗ്രാന്‍ഡ് ഹൈയാത്തില്‍ നടന്ന വിവാഹ സത്കാരം. ഏകദേശം അഞ്ഞൂറോളം വിഐപി സെലിബ്രിറ്റികളാണ് ചടങ്ങിലെത്തിയത്. വിവാഹസൽക്കാരങ്ങൾക്കു വേണ്ടി മാത്രം ചെലവാക്കിയതും കോടികൾ.

Deepika Ranveer Reception Party

ഷാരൂഖ് ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, വരുണ്‍ ധവാന്‍, ഹൃതിക് റോഷന്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, രേഖ, ദിഷ പട്ടാണി, ഷബാന ആസ്മി തുടങ്ങി നിരവധി താരങ്ങള്‍ സത്കാരത്തില്‍ പങ്കെടുത്തു.

Hrithik Roshan At Ranveer Deepika Wedding Reception

കറുപ്പ് സ്യൂട്ടണിഞ്ഞ് രണ്‍വീറും ചുവപ്പില്‍ ദീപികയും താരങ്ങളായി. ചുവന്ന പനിനീര്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച പശ്ചാത്തലം വേദിയെ കൂടുതല്‍ കാല്‍പ്പനികമാക്കി. അമിതാഭ് ബച്ചന്‍, സച്ചിന്‍, ധോണി, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയത്.

Saif Ali Khan & Kareena Kapoor Visit Deepika Padukone

നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹം. തുടര്‍ന്ന് ബെംഗലൂരുവിലും മുംബൈയിലുമായി മൂന്നു വിവാഹ സത്കാരങ്ങള്‍ കഴിഞ്ഞു. ശനിയാഴ്ച നടന്നത് നാലാമത്തേതായിരുന്നു.

Tiger Shroff Again FIGHTS With Girlfriend Disha Patani At Ranveer Deepika WEDDING reception

Madhuri Dixit, Sanjay Dutt, Rekha Arrives At Ranveer Deepika's Wedding Reception