മുംബൈ പൊലീസ് അല്ല; ഡിഷൂം ട്രെയിലർ എത്തി

ജോൺ എബ്രഹാം വരുൺ ധവാൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം ഡിഷൂമിന്റെ ട്രെയിലർ പുറത്തിറങ്ങി. റോഷന്‍ ആൻഡ്രൂസ് ബോബി–സഞ്ജയ് കൂട്ടുകെട്ടിൽ പൃഥ്വിരാജ് നായകനായി എത്തിയ മുംബൈ പൊലീസ് ഹിന്ദി റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ട്രെയിലർ ഇത് റീമേയ്ക്ക് അല്ലെന്നാണ് സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ധവാനാണ്.

അക്ഷയ് ഖന്നയാണ് വില്ലൻ. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സക്കെബ് സലിം, നർഗീസ് ഫക്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. നാദിയാദ്വാല ഫിലിംസ് നിർമിക്കുന്ന ഡിഷൂം ജൂലൈ 29-ന് തീയറ്ററുകളില്‍ എത്തുന്നു