ബോളിവുഡിലെ ഏറ്റവും മുതൽമുടക്കുള്ള ആക്ഷൻ രംഗവുമായി ഡിഷ്യൂം

ജോൺ എബ്രഹാം–വരുൺ ധവാൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രോഹിത് ധവാൻ ഒരുക്കുന്ന ആക്‌ഷൻ ത്രില്ലറാണ് ഡിഷ്യൂം. ചിത്രത്തിന്റെ ട്രെയിലർ തന്നെ ആക്‌ഷൻ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച യുവക്രിക്കറ്റ് താരത്തെ തട്ടിക്കൊണ്ട് പോകുന്നതും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതുമായ വിഷയങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ട്രെയിലറിൽ ഒരു ഹെലികോപ്റ്റർ ചെയ്സ് രംഗം ഉൾപ്പെടുത്തിയിരുന്നു.

ബോളിവുഡ് സിനിമയിലെ ഏറ്റവും മുതൽമുടക്ക് നിറഞ്ഞ ആക്‌ഷൻ രംഗമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഹെലികോപ്റ്റർ, സ്പീഡ് ബോട്ട്, ഹമ്മർ തുടങ്ങിയവ ഈ രംഗത്തിൽ ഉൾപ്പെടും. 12 മിനിട്ട് ദൈർഘ്യമുള്ള രംഗം രണ്ട് ഹെലികോപ്റ്ററുകളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൊറൊക്കോയിലായിരുന്നു ചിത്രീകരണം.