‘ഫാൻ’ പൊട്ടി വീണത് ആദിത്യ ചോപ്രയുടെ തലയിൽ

ഷാരൂഖ്, ആദിത്യ ചോപ്ര

ഷാരൂഖ് ഖാൻ ചിത്രം ഫാൻ സാമ്പത്തികമായി പരാജയപ്പെടാൻ കാരണം സിനിമയുടെ നിർമാതാവായ ആദിത്യ ചോപ്രയാണെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാന്റെ മികച്ച അഭിനയപ്രകടനംകൊണ്ട് നിറഞ്ഞ സിനിമയുടെ രണ്ടാം പകുതിയാണ് ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് ചാടിച്ചത്.

എന്നാൽ സിനിമയ്ക്കായി തയ്യാറാക്കിയ കഥ ആദിത്യ ചോപ്രയുടെ നിർദ്ദേശ പ്രകാരം മാറ്റുകയായിരുന്നുവെന്നും രണ്ടാം പകുതിയിലെ കഥ ആദിത്യയുടെ നിർദ്ദേശ പ്രകാരം മാറ്റിയ തിരക്കഥയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവാരമില്ലാത്ത ആക്ഷന്‍ രംഗങ്ങളും ആദ്യപകുതിയോട് ബന്ധമില്ലാത്ത തിരക്കഥയും സംവിധായകനോട് ചേർക്കാൻ നിർബന്ധിക്കുകയായിരുന്നു.

മനീഷ് ശർമ സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ച കൊണ്ട് 100 കോടി ക്ലബിൽ പോലും ഇടംപിടിച്ചില്ല.