മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് ജോൺ എബ്രഹാം; വിഡിയോ

ജോൺ എബ്രഹാം മോഡലായ ഒരു ഉൽപന്നത്തിന്റെ പ്രചാരണചടങ്ങനെത്തിയതായിരുന്നു ജോൺ എബ്രഹാം. ഫിറ്റ്നസുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിന്റെ ഭാഗമായാണ് ജോൺ എത്തിയത്.

പല സിനിമാതാരങ്ങളും കോടികൾ പ്രതിഫലം മേടിച്ച പല അനാവശ്യ പരസ്യങ്ങളിലും അഭിനയിക്കുന്നതിനെക്കുറിച്ച് ജോണിന്റെ അഭിപ്രായമെന്തെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയുണ്ടായി.

ജീവിതത്തിലും താൻ ഉപയോഗിക്കുന്ന ബ്രാൻഡുകളുടെ പരസ്യത്തിൽ മാത്രമാണ് അഭിനയിക്കൂ എന്നും. സിഗരറ്റ്, മദ്യം പോലെയുള്ള പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ജോൺ വ്യക്തമാക്കി. ഇതിനിടെ ജോൺ പറയുന്നതൊന്നും ശ്രദ്ധിക്കാതെ മറ്റൊരു റിപ്പോര്‍ട്ടർ വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു.

ഇതുകണ്ട ജോണിന്റെ നിയന്ത്രണം നഷ്ടമായി. പ്രസ്മീറ്റ് ഇടക്കുവച്ച് നിർത്തി റിപ്പോർട്ടറോട് ഇടക്ക് കയറി സംസാരിച്ചു. സാർ താങ്കൾ സംസാരിക്കൂ, സംസാരിച്ചുകൊണ്ടിരിക്കൂ. ഇങ്ങനെയാണ് ജോൺ പറഞ്ഞത്. അതിന് ശേഷം വീണ്ടും പ്രസ്മീറ്റ് തുടർന്നു.