ഹൃതിക്കിന്റെ മോഹന്‍ജൊ ദാരോ; മോഷൻ പോസ്റ്റർ

ലഗാൻ, സ്വദേശ്, ജോധാ അക്ബർ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ പ്രശസ്ത സംവിധായകൻ അഷുതോഷ് ഗോവരികെര്‍ സംവിധാനം ചെയ്യുന്ന ഹൃതിക് ചിത്രം മോഹന്‍ജൊ ദാരോയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഹൃതിക്കുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

എ ആര്‍ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ മലയാളിയായ സി. കെ മുരളീധരൻ ആണ്. പൂജ ഹെഡ്ജ് ആണ് നായിക. കബീർ ബേദി, മനീഷ് ചൗദരി എന്നിവരാണ് മറ്റുതാരങ്ങൾ. 100 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് 12ന് തിയറ്ററുകളിലെത്തും.