ഹൃതിക്കിന്റെ ബ്രഹ്മാണ്ഡചിത്രം; ട്രെയിലർ കാണാം

ഹൃതിക്ക് റോഷന്‍ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മോഹന്‍ജദാരോ തീയേറ്ററുകളിലേക്ക്. ചരിത്ര കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നു. ലഗാന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്ത അഷുതോഷ് ഗൊവാരിക്കറാണ് മോഹന്‍ജദാരോയ്ക്ക് പിന്നില്‍. എ.ആര്‍.റഹ്മാനാണ് സംഗീതം.

ബി.സിയിലാണ് കഥ പറയുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് മോഹന്‍ജദാരോ നഗരവും അവിടുത്തെ ആളുകളുടെ ശൈലിയും രൂപപ്പെടുത്തിയത്.

പൂജ ഹെഗ്ഡേയാണ് നായിക.കബീര്‍ ബേദി,അരുണോദയ് സിംഗ്,സുഹാസിനി മൗലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍.100 കോടിയാണ് ബജറ്റ്. ചിത്രം ആഗസ്റ്റ് 12ന് തിയറ്ററുകളിൽ എത്തും.