'രമണ്‍ രാഘവ് 2.0'; ഞെട്ടിപ്പിക്കുന്ന ടീസർ

പരമ്പര കൊലയാളിയുടെ കഥ പറയുന്ന അനുരാഗ് കശ്യപ് ചിത്രം രമണ്‍ രാഘവ് 2.0 യുടെ ആദ്യ ടീസർ പുറത്തിറങ്ങി. ട്രെയിലർ ഈ മാസം 10ന് പുറത്തിറങ്ങും.

യഥാര്‍ഥ കഥ ആസ്പദമാക്കി എടുത്തിരിക്കുന്ന ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോളിലെത്തുക. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരന്റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു. ചിത്രം ജൂൺ 24ന് തിയറ്ററുകളിലെത്തും.

അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യയിൽ ജീവിച്ചിരുന്നതിൽവച്ച് ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയായിരുന്നു രമണ്‍ രാഘവ്.