24 വര്‍ഷം, 24 സ്ത്രീകള്‍: ഷാരൂഖ് പഠിച്ച 24 കാര്യങ്ങൾ

ബോളിവുഡിന്റെ കിങ് ഖാന്‍ സിനിമയിലെത്തിയിട്ട് 24 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അഭിനയജീവിതത്തിന്റെ 24ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാധകര്‍ക്കായി അദ്ദേഹം ട്വിറ്ററില്‍ രസകരമായ കുറിപ്പാണ് ആരാധകർക്കായി നല്‍കിയത്. തന്റെ ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 24 സ്ത്രീകളില്‍ നിന്ന് താന്‍ പഠിച്ച ജീവിതപാഠങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുന്നു. സാങ്കല്‍പിക പേരുകളിലൂടെയാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1. ടിന- അസാധാരണമായി യാതൊന്നുമില്ല
2. ജെന- എല്ലാവര്‍ക്കും നല്‍കുക, ഒന്നും സംഭരിക്കാതിരിക്കുക.
3. ഫഗുണ്‍- വീണാലും എണീക്കുക.
4. മിന- അതിസാധാരണമായത് സ്വീകാര്യമല്ല
5. ധുന്‍- അനാവശ്യമായ അശുഭചിന്ത കൊണ്ടുനടക്കരുത്.
6. റിയ- ‘അവളെ’ ബഹുമാനിക്കുക എപ്പോഴും എവിടെയും.
7. ദിപ- സംവിധായകനാണ് എപ്പോഴും നാവികന്‍.
8. ചിത്ര- യഥാര്‍ഥ ഉത്സാഹത്തോടെ കഠിനമായി മത്സരിക്കുക.
9. ഇഷ- കാലാന്തരത്തില്‍ എല്ലാ ദു:ഖവും മാറിക്കോളും.
10. കരോള്‍- സ്‌നേഹത്താലാണ് കുട്ടികള്‍ വളരുന്നത്.
11. ഇതി- അസാധ്യമായതിനെ ഭാവന ചെയ്യുക.
12. ടൈറ- ധീരതയോടെ നിങ്ങളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കുക.
13. സ്‌കൈ- പുകവലി നിങ്ങളെ കൊല്ലും.
14. ലൈറ- നിങ്ങളുടെ കുറ്റബോധത്തെ ചിരിച്ചകറ്റുക.
15. ടിയ- ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുക.
16. സ്വാതി- സൂപ്പര്‍ ഹീറോകള്‍ വളരെ ഇറുകിയ അടിവസ്ത്രങ്ങളാണ് ധരിക്കുക.
17. ഫിദ- എപ്പോഴും ആശ്രയിക്കാവുന്ന ഒന്നാണ് കുടുംബം.
18. അംന- കലയിലാണ് കാര്യം, കലാകാരനിലല്ല.
19. അനിത- ബുദ്ധിഹീനരില്‍ നിന്ന് ഉപദേശം സ്വീകരിക്കരുത്.
20. മിറ- അമ്മയാണ് എപ്പോഴും ശരി
21. അകിര- ഒരു രാജാവ് നീതിപൂര്‍വ്വമായ ലക്ഷ്യങ്ങളെ പ്രചോദിപ്പിക്കുന്നു.
22. അസ്മ- എപ്പോഴും പുരുഷന്മാരുടെ ഗന്ധം ആയിരിക്കണമെന്നാണോ?
23. നൈന- പ്രകൃതി എപ്പോഴും നഗ്‌നമായ വിസ്മയം മനസില്‍ പതിപ്പിക്കുന്നു.
24. ലൈല- എല്ലാവരെയും സ്‌നേഹിക്കുന്നതിലൂടെ ജീവിതം നിറയുന്നു.